FeaturedHome-bannerKeralaNews
സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ കുറ്റവിമുക്തൻ
കൊച്ചി: സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ തെളിവില്ലെന്ന സി.ബി.ഐ. റിപ്പോർട്ട് തിരുവനന്തപുരം സി.ജി.എം. കോടതി അംഗീകരിച്ചു. സി.ബി.ഐ. റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി കോടതി തള്ളി.
എം.എൽ.എ. ഹോസ്റ്റലിൽവെച്ച് സോളാർ കേസിലെ പ്രതിയെ പീഡിപ്പിച്ചു എന്നായിരുന്നു ഹൈബി ഈഡനെതിരായ ആരോപണം. ഇത് സംബന്ധിച്ച് സി.ബി.ഐ. അന്വേഷണം നടത്തി കേസിൽ തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയിൽ ഹർജി നൽകുകയായിരുന്നു.
തിരുവനന്തപുരം സി.ജി.എം. കോടതി പരാതിക്കാരിയുടെ ഹർജി ഇന്ന് പരിഗണിക്കുകയും തുടർന്ന് പരാതി തള്ളുകയുമായിരുന്നു. കേസിൽ തെളിവില്ലെന്ന സി.ബി.ഐ. റിപ്പോർട്ടിന് അംഗീകാരം നൽകി ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News