CrimeKeralaNews

തിരുവനന്തപുരത്ത് സഹോദരിമാരെ ലൈം​ഗികമായി പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: 15 വയസ്സിന് താഴെയുള്ള സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛനെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മരിച്ച ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവരോടൊപ്പം താമസിക്കുക ആയിരുന്നു ഇയാൾ. മുത്തശ്ശിയോടൊപ്പം താമസക്കാരികളായ ചെറുമക്കളെയാണ് ഇയാൾ ഒരു വർഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ചിരുന്നത്.

കുട്ടികൾ സ്കൂളിലെ അധ്യാപകനെ വിവരം അറിയിക്കുകകയായിരുന്നു. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വലിയമല പൊലീസിൽ പരാതി നൽകി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button