തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്തെ സെമിനാറിനിടെ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നാലു എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംസ്ഥാന നേതാക്കളടക്കം 100 ലധികം പേർക്കെതിരെ കേസെടുത്തു . സംസ്ഥാന പ്രസിഡന്റ് അനുശ്രീ അടക്കമുള്ളവർക്കെതിരെയാണ് കൻറോൺമെന്റ് പൊലീസ് കേസെടുത്തത്. പൊലീസ് വലയം തള്ളിമാറ്റി ഗേറ്റ് കടന്നാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത് . അറസ്റ്റ് ചെയ്ത് മാറ്റാത്തതിൽ ഗവർണ്ണർ പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
ആദര്‍ശ്, അവിനാശ്, ജയകൃഷ്ണന്‍, അനന്തു എന്നിവരെയാണ് രാത്രി വൈകി പോലീസ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് അനുശ്രീ, നേതാക്കളായ അഫ്സല്‍, സിജോ, ആദര്‍ശ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നൂറു പേര്‍ക്കെതിരേയുമാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News