തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
പോലീസ് നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തി സി.പി.എം കേന്ദ്ര നേതൃത്വം രംഗത്ത് വന്നിരിന്നു. നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിരിന്നു. എതിര്‍പ്പുകളും ആശങ്കകളും മുഖവിലയ്ക്കെടുത്തെന്നും സിപിഎം നിലപാട് പാര്‍ലമെന്റില്‍ തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നതാണെന്നും യെച്ചൂരി വിശദമാക്കിയിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News