തിരുവനന്തപുരം: ആറു ഗഡു ഡി.എ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ സംഘടനകളിൽപ്പെട്ട സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. പണിമുടക്കിനെ പ്രതിരോധിക്കാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
സെറ്റോ, യു.ടി.ഇ.എഫ് തുടങ്ങി സംഘടനകളുടെ ഐക്യവേദിയും സംയുക്ത സമരസമിതിയുമാണ് പണിമുടക്കുന്നത്. സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ അനുകൂല സംഘടനകളായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ്, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളും പണിമുടക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News