KeralaNews

ചരക്കെടുക്കാന്‍ പോയ ലോറികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു.വാഹനങ്ങള്‍ തിരികെ എത്തിയില്ലെങ്കില്‍ വന്‍പ്രതിസന്ധി

കോഴിക്കോട്:കേരളത്തിലേക്ക് അരിയടക്കമുള്ള ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും ശേഖരിക്കാന്‍ പോയ ലോറികള്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി. സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെയാണ് ചരക്കു ഗതാഗതം നിലച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിരമായി മുഖ്യമന്ത്രി ഇടപെടണമെന്ന് ലോറി ഉടമകള്‍ ആവശ്യപ്പെട്ടു.

അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളുമെടുക്കാന്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പോയ ലോറി ഡ്രൈവര്‍മാരാണ് പല സംസ്ഥാനങ്ങളിലായി കുടുങ്ങി കിടക്കുന്നത്. പലര്‍ക്കും തിരികെയെത്താനാവുന്നില്ല. ചിലരെയോക്കെ മഹാരാഷ്ട്രയിലും തെലങ്കാനയിലും ഐസലേഷനില്‍ വരെയാക്കിയിട്ടുണ്ട്.

ഇങ്ങനെപോയാല്‍ എങ്ങനെ ഭക്ഷ്യാധാന്യം എങ്ങിനെ കേരളത്തിലെത്തിക്കുമെന്നാണ് ലോറിയുടമകള്‍ ചോദിക്കുന്നത്. നാലു ദിവസം മുമ്പ് കോഴിക്കോട് നിന്നുപോയ 90 ശതമാന ലോറികള്‍ ചരക്കുമായി ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുകയാണ്.ഡ്രൈവര്‍മാര്‍ കുടുങ്ങിയതിനപ്പുറം ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് വലിയ ഭക്ഷ്യക്ഷാമത്തിനും ഇത് ഇടവരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് കേരള സര്‍ക്കാര്‍ ചരക്കു ഗതാഗതത്തിന് സംവിധാനമൊരുക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. ലോറിയുടമകളുടെ വിവിധ സംഘടനകള്‍, നിലവില്‍ നേരിടുന്ന വെല്ലുവിളി മുഖ്യമന്ത്രിയെയടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button