സ്വർണ വില മൂന്നാം ദിവസവും ഇടിഞ്ഞു: ഇന്ന് വാങ്ങിയാല്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്; ഒരു പവൻ സ്വർണത്തിന് വിലയിങ്ങനെ
കൊച്ചി: മാസത്തിന്റെ അവസാനത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സെപ്തംബർ മാസത്തിന്റെ തുടർച്ചയായി ഒക്ടോബറില്‍ വലിയ വർധനവാണ് സ്വർണ വിലയില്‍ രേഖപ്പെടുത്തി. പലതവണ വില പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ ഇന്നും ഇന്നലെയുമായി നേരിയ ആശ്വാസം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ 22 കാരറ്റിന് പവന് 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില 56200 രൂപയായി ഇടിഞ്ഞു. 56240 രൂപ എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 5 ന് രൂപ കുറഞ്ഞ് 7025 രൂപ എന്നത്താണ് നിരക്ക്. കഴിഞ്ഞ ദിവസത്തെ നിരക്ക് – 7030.
24 കാരറ്റിലും 18 കാരറ്റിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. 24 കാരറ്റിലും പവന് 40 രൂപയും ഗ്രാമിന് അഞ്ച് രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന്‍, ഗ്രാം വില യഥാക്രമം 61312, 7664 രൂപ എന്നിങ്ങനെയായി. അതോടൊപ്പം തന്നെ 18 കാരറ്റിന് പവന് 32 രൂപയും, ഗ്രാമിനും 4 രൂപയും കുറഞ്ഞ് 45984, 5748 എന്നിങ്ങനെയായി.
ഈ മാസം ആദ്യം 240 രൂപയുടെ കുറവോടെ പവന് 56400 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന ആരംഭിച്ചത്. എന്നാല്‍ പിറ്റേ ദിവസം 400 ഉയർന്ന് വില 56800 ലേക്കും പിറ്റേ ദിവസം 80 രൂപ വർധിച്ച് 56880 ലേക്കും എത്തി. അന്നുവരേയുള്ളതില്‍ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
ഒക്ടോബർ അഞ്ചിന് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉയർന്ന വിലയാണ് സ്വർണത്തില്‍ രേഖപ്പെടുത്തിയത്. 80 രൂപയുടെ വർധനവിനെ തുടർന്ന് വില 56960 ലേക്ക് എത്തി. അടുത്ത രണ്ട് ദിവസങ്ങളിലും ഈ വില തുടർന്നു. എന്നാല്‍ ആശ്വാസകരമെന്നോണം തുടർന്നുള്ള ദിവസങ്ങളില്‍ വില ഇടിയുകയായിരുന്നു.
ഒക്ടോബർ ഏഴിന് 160 രൂപയും 9 ന് 560 രൂപയുമാണ് കുറഞ്ഞത്. സമീപകാലത്തെ തന്നെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. തുടർന്ന് ഇന്ന് 40 രൂപ കൂടി കുറഞ്ഞതോടെ വില 56200 ലേക്ക് എത്തി. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വില്‍പ്പന.