
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44,040 രൂപയിലും ഒരു ഗ്രാം സ്വര്‍ണത്തിന് 5505 രൂപയിലുമാണ് ഇന്ന് സംസ്ഥാനത്തെ വ്യാപാരം.
കഴിഞ്ഞ മാസം ആദ്യത്തില്‍ 5540 രൂപയായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില. പിന്നീട് പല തവണയായി വില കുറഞ്ഞ് ഓഗസ്റ്റ് 17ന് വില 5410ല്‍ എത്തി. നാല് ദിവസം അതേ വിലയില്‍ തുടര്‍ന്ന ശേഷം പിന്നീട് വില കൂടുകയായിരുന്നു. ഓഗസ്റ്റ് അവസാനിക്കുമ്പോള്‍ ഗ്രാമിന് 5515 രൂപയായിരുന്നു കേരളത്തിലെ വില. ഇതില്‍ നിന്നാണ് ഇന്ന് പത്ത് രൂപയുടെ കുറവുണ്ടായിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News