തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു, ഇന്നലെ രണ്ട തവണ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്, ഇന്നലെ ഒറ്റ ദിവസം കൊണ്ട് സ്വർണവിലയിൽ 480 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില ഇതോടെ (Today’s Gold Rate) 38,120 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 60 രൂപ കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ 35 രൂപ ഉയർന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കൂടി ഉയർന്നു. ഇന്ന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4740 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വീണ്ടും കുറഞ്ഞു. ഇന്നലെ രാവിലെ 30 രൂപ ഉയർന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇന്ന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3935 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിക്ക് വെള്ളിയാഴ്ച 4 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 24- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,520 രൂപ
ജൂലൈ 25- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,520 രൂപ
ജൂലൈ 26- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില – 37,240 രൂപ
ജൂലൈ 27- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 37,160 രൂപ
ജൂലൈ 28- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില – 37,440 രൂപ
ജൂലൈ 28- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില – 37,680 രൂപ
ജൂലൈ 29- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 37,760 രൂപ
ജൂലൈ 30- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,760 രൂപ
ജൂലൈ 31- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,760 രൂപ
ഓഗസ്റ്റ് 01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു വിപണി വില – 37,680 രൂപ
ഓഗസ്റ്റ് 02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 37,880 രൂപ
ഓഗസ്റ്റ് 02- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു വിപണി വില – 37,880 രൂപ
\ഓഗസ്റ്റ് 02- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു വിപണി വില – 37,880 രൂപ
ഓഗസ്റ്റ് 02- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു വിപണി വില – 37,880 രൂപ.
യുഎസ് ഫെഡ് നിരക്കുകൾ 75 ബേസിസ് പോയിന്റ് വർധിച്ചതിനു പിന്നാലെയാണ് സ്വർണ്ണവിലയിൽ കയറ്റമുണ്ടായതെന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ ഈയിടെ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.
രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.
ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ ഇടിവ്. സ്വർണം ഔൺസിന് 1791.45 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.