KeralaNews

Gold Price Today:സ്വ‍ർണ വിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വർധന. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വില. ഒരു പവൻ സ്വർണത്തിന് 44,240 രൂപയാണ് വില. ഒരു ഗ്രാമിന് 5530 രൂപയും. ഇന്നലെ ഒരു പവൻ സ്വ‍ർണത്തിന് 44,160 രൂപയായിരുന്നു വില. രാജ്യത്തെ വിവിധ നഗരങ്ങളിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 55,200 രൂപാണ് ഏകദേശ വില. ട്രോയ് ഔൺസിന് 1944 ഡോളറാണ് വില. 100 ഗ്രാം 22 കാരറ്റ് സ്വർണത്ത് 5,52,000 രൂപയാണ് ഏകദേശ വില. അതേസമയം, 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6,022 രൂപയാണ് വില.

ആഗോള സ്വർണ ഡിമാൻഡ്, വിവിധ രാജ്യങ്ങളിലെ കറൻസി മൂല്യം, നിലവിലെ പലിശ നിരക്കുകൾ, ഓരോ രാജ്യത്തെയും, സംസ്ഥാനത്തെയും നികുതികൾ എന്നിവയെല്ലാം വിവിധ ഇടങ്ങളിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. യുഎസ് ഡോളറിന്റെ മൂല്യവും സ്വർണ്ണ വിലയെ സ്വാധീനിക്കാറുണ്ട്.

വരും മാസങ്ങളിൽ ഫെഡറൽ റിസർവ് സ്വീകരിക്കുന്ന നയങ്ങൾ ഡോളറിന് കൂടുതൽ കരുത്ത് നൽകിയേക്കാം, ഇത് സ്വർണ്ണ വിലയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്..താൽക്കാലികമായി വില ഇടിഞ്ഞാലും സ്വർണ വില ഉയരുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
യുഎസ് പലിശനിരക്ക് കൂടുതൽ വർധിപ്പിക്കുമെന്ന ആശങ്കകൾക്ക് അയവ് വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ ആഴ്ച സ്വർണ വില മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു.

യുഎസിലെ ദുർബലമായ സാമ്പത്തിക ഡാറ്റയെത്തുടർന്ന് ഡോളർ സൂചികയും ട്രഷറി വരുമാനും ഇടിഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് കരുത്തേകിയത്. സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും പലിശനിരക്കിലെ കുറവുകളും സ്വർണവിലയ്ക്ക് ഇപ്പോൾ അനുകൂലമാണ്.എന്നാൽ ഡോളർ വീണ്ടും ശക്തമായാൽ സ്വർണ്ണ വില ഇടിയും.

വെള്ളി വില

വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 640രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 80,000 രൂപയുമാണ് വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker