തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില ഉയർന്നു.എക്കാലത്തെയും ഉയർന്ന വില എന്ന റെക്കോർഡിലേക്ക് സ്വർണവില.ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ചു. ഗ്രാമിന് 5,315 രൂപയിലും പവന് 42,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഗ്രാമിന് 5,245 രൂപയിലും പവന് 41,960 രൂപയിലുമാണ് വ്യാപാരം നടന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്
. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ചു ഗ്രാമിന് 5,315 രൂപയിലും പവന് 42,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഗ്രാമിന് 5,245 രൂപയിലും പവന് 41,960 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
ഇതിനു മുൻപ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് ജനുവരി 26ന് ആയിരുന്നു. ഗ്രാമിന് 5,310 രൂപയും പവന് 42,480 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണം വാങ്ങുന്നതും ജനുവരിയിലെ ഉയർന്ന വിലയ്ക്ക് കാരണമായിരുന്നു.
ഫെബ്രുവരിയിലും മാർച്ച് മാസത്തിന്റെ തുടക്കത്തിലും പൊതുവെ ഇടിഞ്ഞു നിന്ന സ്വർണവില മാസത്തിന്റെ പകുതിയോടെ വീണ്ടും റെക്കോർഡ് ഭേദിച്ചിരിക്കുകയാണ്. രാജ്യാന്തര വിപണിയിലും സ്വർണം ഉയർന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര ബോണ്ട് യീൽഡുകൾ വൻ തകർച്ച നേരിട്ട ഇന്നലെ രാജ്യാന്തര സ്വർണ വില കുതിപ്പ് നേടി. സ്വർണം ഇന്നലെ 1919 വരെ മുന്നേറി. അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും, ബോണ്ട് യീൽഡും സ്വർണത്തിന് നിർണായകമാണ്.
വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് രണ്ട് രൂപ വർദ്ധിച്ച് 72 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്
മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 01 – ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,280 രൂപ
മാർച്ച് 02 – ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,400 രൂപ
മാർച്ച് 03 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,400 രൂപ
മാർച്ച് 04 – ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി. വിപണി വില 41,480 രൂപ
മാർച്ച് 05 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,480 രൂപ
മാർച്ച് 06 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,480 രൂപ
മാർച്ച് 07 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,320 രൂപ
മാർച്ച് 08 – ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു. വിപണി വില 40,800 രൂപ
മാർച്ച് 09 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 40,720 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 41,120 രൂപ
മാർച്ച് 11 – ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു. വിപണി വില 41,720 രൂപ
മാർച്ച് 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,720 രൂപ
മാർച്ച് 13 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 41,960 രൂപ
മാർച്ച് 14 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 42,520 രൂപ