KeralaNewsNews

Gold Price Today: സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ വിപണി നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 45,840 രൂപയാണ് വില. ഒരു ഗ്രാമിന് 5,730 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 2019 ഡോളറിൽ ആണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 46,200 രൂപയായിരുന്നു വില. ഡിസംബർ ഒന്നിന് 46,160 രൂപയായിരുന്നു സ്വർണ വില. ഡിസംബർ നാലിന് സർവകാല റെക്കോഡിൽ ആയിരുന്നു സ്വർണ വില. പവന് 47,080 രൂപയായിരുന്നു വില. എന്നാൽ ഈ ഉയർന്ന നിരക്കിൽ നിന്ന് പിന്നീട് വില ഇടിഞ്ഞു.

അതേസമയം മിക്ക നിക്ഷേപകരും മികച്ച നേട്ടത്തിനായി ഇപ്പോൾ പോർട്ട്ഫോളിയോയിൽ സ്വർണവും ഉൾപ്പെടുത്തുന്നുണ്ട്. മറ്റ് പ്രധാന ആസ്തികളുമായി താരതമ്യം ചെയ്യുമ്പോൾ സ്വ‍ർണം ഈ വർഷവും നിക്ഷേപകരെ നിരാശപ്പെടുത്തിയില്ല. പുതുവർഷം സ്വർണ്ണ വില കുതിക്കാൻ സാധ്യതകളുണ്ട് എന്ന് തന്നെയാ ണ് വിലയിരുത്തൽ. സ്വർണ വില പുതിയ റെക്കോ‍ഡിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള വിപണിയിൽ ബുള്ളിയനും ഡിമാൻഡ് ഉയർന്നിട്ടുണ്ട്.

യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ സ്വീകരിക്കുന്ന സമീപനവും തെരഞ്ഞെടുപ്പും തുട‍ർന്നുണ്ടാകുന്ന രാഷ്ട്രീയ സാമ്പത്തിക സ്ഥിതിഗതികളും എല്ലാം എല്ലാം സ്വ‍ർണ വിലയിലും സ്വാധീനം ചെലുത്തും .ഇടക്കാലത്ത് വിലയിൽ അനിശ്ചിതത്വം ഉണ്ടായാൽ പോലും പുതുവർഷം സ്വർണ്ണത്തിന്റെ ആവശ്യകതയും ഡിമാൻഡും ഉയരും എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

വെള്ളി വിലയിൽ ഇന്ന് ഇടിവ്. ഒരു ഗ്രാം വെള്ളിക്ക് 79.70 രൂപയാണ് വില . എട്ടു ഗ്രാമിന് 637.60 രൂപയും. ഒരു കിലോഗ്രാമിന് 79,700 രൂപയായി വില കുറഞ്ഞു. ഇന്നലെ കിലോഗ്രാമിന് 80,500 രൂപയായിരുന്നു വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button