25.5 C
Kottayam
Monday, September 30, 2024

Gold Price Today: സ്വർണവിലയിൽ വീണ്ടും ഇടിവ്;നാല്‌ ദിവസംകൊണ്ട് കുറഞ്ഞത് 480 രൂപ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില കുറ‌ഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ്  കുറഞ്ഞത്. ഇന്നുൾപ്പടെ നാല്‌ ദിവസംകൊണ്ട് 480 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.  ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില്‍പന നടക്കുന്നത്.

പവന് 43,760 രൂപയും ഗ്രാമിന് 5,470 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇതിന് മുമ്പ് ജൂലൈ മാസം 12-ാം തീയ്യതിയാണ് സ്വര്‍ണ വില ഇതിലും താഴെയുണ്ടായിരുന്നത്. ജൂലൈ 12ന് 5465 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഗസ്റ്റിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 

ഓഗസ്റ്റ് 1-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,320 രൂപ
ഓഗസ്റ്റ് 2-  ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞു വിപണി വില 44,080 രൂപ
ഓഗസ്റ്റ് 3-  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,960 രൂപ
ഓഗസ്റ്റ് 4-   സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 5-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,120 രൂപ
ഓഗസ്റ്റ് 6-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 7-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 8-  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
ഓഗസ്റ്റ് 9 – ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 10 – ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ഓഗസ്റ്റ് 11 – ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു. വിപണി വില 43,640 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

Popular this week