
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് . പവന് 560 രൂപ കുറഞ്ഞ് 44,240 രൂപയിലെത്തി. ഇന്നലെ 240 രൂപയുടെ വര്‍ധനവാണുണ്ടായിരുന്നു. പവന് 44,800 രൂപയായിരുന്നു ഇന്നലെ. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5,530 രൂപയാണ്.
മെയ് അഞ്ചിലെ 45,760 രൂപയാണ് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് വില. എന്ന നിരക്കായിരുന്നു. ഗ്രാമിന് അന്ന് 5,720 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. 60 രൂപ കുറഞ്ഞ് 4,585 രൂപയാണ് ആയത്. ഇന്നലെ 4,645 രൂപയായിരുന്നു.
വെള്ളിവില കുറഞ്ഞു
വെള്ളിവില ഇന്നലത്തെ 79 രൂപയില്‍ നിന്ന് ഒരു രൂപ കുറഞ്ഞ് 78 രൂപയായി. എന്നാല്‍ ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ ഇന്നും 103 രൂപയായി തുടരുന്നു.
പത്ത് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ
മെയ് 25 – ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 44,640 രൂപ
മെയ് 26 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,520 രൂപ
മെയ് 27 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,440 രൂപ
മെയ് 28 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,440 രൂപ
മെയ് 29 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,440 രൂപ
മെയ് 30 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,360 രൂപ
മെയ് 31 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,680 രൂപ
ജൂൺ 1 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
ജൂൺ 2 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
ജൂൺ 3 -ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44,240 രൂപ