കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 35,560 ആയി. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 4445ല്‍ എത്തി. കഴിഞ്ഞ രണ്ടു ദിവസം സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. 280 രൂപയാണ് പവന്‍ വിലയില്‍ കൂടിയത്. ഇന്നലെ വിലയില്‍ മാറ്റമുണ്ടായില്ല. മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില തിരിച്ചുകയറുകയായിരുന്നു.
ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ദ്ധിക്കുകയായിരുന്നു. ചൊവ്വാഴ്ച പവന് 160 രൂപ വര്‍ദ്ധിച്ചിരുന്നു. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചത്. മലയാള മാസം ചിങ്ങം ആയതിനാല്‍ സംസ്ഥാനത്ത് വിവാഹ സീസണ്‍ ആണ്. സ്വര്‍ണ വ്യാപാരം കൂടുന്ന സമയം കൂടിയാണിത്.
ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്ന സ്വര്‍ണം ഓഗസ്റ്റില്‍ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായതെങ്കിലും അവിടെ നിന്ന് കരകയറുന്നതായാണ് ഇപ്പോള്‍ കാണുന്നത്. നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് കുറഞ്ഞത് 915 രൂപയാണ്.
നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിറം മങ്ങുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു സ്വര്‍ണത്തിന് അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് കുറഞ്ഞത് 915 രൂപയാണ്.
കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വില കുറഞ്ഞുനിന്ന ശേഷമാണ് ഏപ്രിലില്‍ സ്വര്‍ണ വില വര്‍ധിക്കുന്ന പ്രവണത കാണിച്ചത്. മാര്‍ച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞു. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാര്‍ച്ച് 3ന്) രൂപയുമായിരുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ 2760 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്.