കൊച്ചി: റഷ്യ-യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ സ്വര്‍ണ വില കുതിച്ചുകയറുകയാണ്. ആഭ്യന്തര വിപണിയില്‍ ഇന്ന് രണ്ടു തവണയായി പവന് 1,000 രൂപയാണ് വര്‍ധിച്ചത്. രാവിലെ പവന് 680 രൂപ വര്‍ധിച്ചതിന് ശേഷം ഉച്ചയോടെ വില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപയാണ് ഉച്ചയ്ക്ക് വര്‍ധിച്ചത്. പവന് 37,800 രൂപയിലും ഗ്രാമിന് 4,725 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത.
ഇന്നലെ സ്വര്‍ണവില പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ഫെബ്രുവരി 22 ന് 37000 രൂപയായിരുന്നു പവന്റെ വില. ഈ മാസം 12,13,15 ദിവസങ്ങളിലായിരുന്നു സ്വര്‍ണവില ഇതിനു മുമ്പ് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 37,440 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്. ഒന്ന്, രണ്ട് തീയതികളിലായിരുന്നു കുറഞ്ഞ നിരക്ക്. 35,920 രൂപയായിരുന്നു ആ ദിവസങ്ങളില്‍ സ്വര്‍ണവില.
ഫെബ്രുവരി ആദ്യ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ സ്വര്‍ണവില 560 രൂപ ഉയര്‍ന്നിരുന്നു. ഫെബ്രുവരി ഒന്ന്, രണ്ടു തീയതികളില്‍ പവന് രേഖപ്പെടുത്തിയ 35,920 രൂപയാണ് മാസത്തെ താഴ്ന്ന നിരക്ക്. ഈ മാസം 10-ാം തീയതി 200 രൂപ വര്‍ദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയില്‍ എത്തിയിരുന്നു. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭര വിപണികളില്‍ പ്രതിഫലിക്കുന്നത്.
2022 ജനുവരി ആദ്യം മുതല്‍ തന്നെ അസ്ഥിരമായിരുന്നു സ്വര്‍ണവില. ഈ മാസം തുടക്കത്തില്‍ മാറ്റമില്ലാതെ തുടങ്ങിയ സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയായിരുന്നു. ഫെബ്രുവരിയില്‍ മൂന്ന് ദിവസമായി വര്‍ദ്ധനവ് തുടരുകയായിരുന്നു. ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയില്‍ വിത്യാസം വന്നിട്ടുണ്ട്. ഇന്ന് സ്വര്‍ണം ഔണ്‍സിന് 1,895.48 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്. റഷ്യ – യുക്രൈന്‍ ആശങ്കകളില്‍ കുറഞ്ഞതോടെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. അന്ന് ഇന്ത്യയില്‍ 500 രൂപയോളമാണ് ഇടിഞ്ഞത്. ഗോള്‍ഡ് ഔണ്‍സിന് 1,860 അമേരിക്കന്‍ ഡോളറിന് താഴേക്ക് കഴിഞ്ഞ ദിവസം എത്തിയിരുന്നു. വില കുറഞ്ഞതോടെ സ്വര്‍ണം വെള്ളിയുടെ വ്യാപാരവും വര്‍ദ്ധിച്ചിട്ടുണ്ട്.