KeralaNews

കേരളത്തിലെ ആടുകളെ കൂട്ടത്തോടെ തമിഴ്‌നാട്ടിലേക്ക് കടത്തുന്നു,​കാരണമിതാണ്‌

കോട്ടയം : കേരളത്തിലെ ആടുകളെ തമിഴ്നാട്ടിൽനിന്നെത്തുന്ന ഇടനിലക്കാർ അതിർത്തി കടത്തുന്നു. ഇതോടെ ആട്ടിറച്ചി വില കൂടി. കിലോയ്ക്ക് 750ൽനിന്ന് 800-900വരെ ആയി വില ഉയർന്നു.

ആട് ഫാമുകൾക്ക് കേന്ദ്ര സർക്കാർ സബ്സിഡി അടക്കം ഒരു കോടി നൽകുന്ന പദ്ധതി വന്നതോടെയാണ് തമിഴ്നാട്ടിലേക്ക് ആടുകളെ കടത്തുന്നത്. 475 പെൺ ആടുകളും 25 മുട്ടനാടുകളുമടക്കം 500 ആടുകളെ വളർത്തുന്ന ഫാമുകൾക്കാണ് ഒരു കോടി വരെ കേന്ദ്ര പദ്ധതി സഹായം.

കേരളത്തിൽ സ്ഥലപരിമിതി കാരണം വൻകിട ആട് ഫാം നടത്തുന്നവർ കുറവാണ്. എന്നാൽ തമിഴ്നാട്ടിൽ കുറഞ്ഞവിലയ്ക്ക് ആവശ്യത്തിന് സ്ഥലം ലഭിക്കുന്നു. ഇത് ഫാം നടത്തിപ്പ് സുഖകരമാക്കുന്നു.

200 പശുക്കളെ വരെ വളർത്തുന്നതിന് നാലു കോടി ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ രാഷ്ടീയ ഗോകുൽ മിഷൻ പദ്ധതിയുടെ മറവിൽ കേരളത്തിലെ പശുക്കളെ തമിഴ്നാട്ടിലേക്ക് കടത്തി വൻകിട ലോബി ലാഭം കൊയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ആടുകളെയും അതിർത്തി കടത്തുന്നത്.

ഡിമാൻഡ് കൂടിയതോടെ ആവശ്യത്തിന് ആടുകളെ തമിഴ്നാട്ടിൽ കിട്ടാതെ വന്നു. ഇതോടെ സഹായ ധനം കൈക്കലാക്കാൻ ആടുകളെ തേടി തമിഴ്നാട്ടിലെ ഇടനിലക്കാർ കേരളത്തിലെത്തുകയാണ്. ഉപജീവനത്തിനായി ആടുകളെ വളർത്തുന്ന വീട്ടമ്മമാരെ തേടിയാണ് ഇടനിലക്കാർ പ്രധാനമായും എത്തുന്നത്. മാർക്കറ്റിനെക്കുറിച്ച് വലിയ അറിവില്ലാത്ത വീട്ടമ്മമാരാണ് ഇടനിലക്കാരുടെ കെണിയിൽ വീഴുന്നവരിൽ ഏറെയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker