EntertainmentNews

മകനേക്കാൾ പ്രായം കുറഞ്ഞ കാമുകി; 56ാം വയസ്സിൽ 24 കാരിയുമായി പ്രണയത്തിലായതിനെക്കുറിച്ച് നടൻ

മുംബൈ:താര ദമ്പതികളുടെ പ്രായ വ്യത്യാസം സിനിമാ ലോകത്ത് എന്നും ചർച്ചാ വിഷയമാണ്. പലപ്പോഴും ഭാര്യക്കോ കാമുകിക്കോ പ്രായ വ്യത്യാസം വരുമ്പോഴാണ് ഇത് കൂടുതൽ ചർച്ചയാവാറ്. നടി പ്രിയങ്ക ചോപ്ര തന്നേക്കാൾ പത്ത് വയസ് ചെറുപ്പമുള്ള നിക് ജോനാസിനെ വിവാഹം കഴിച്ചത്, സുസ്മിത സെൻ, മലൈക അറോറ തുടങ്ങിയവർ തങ്ങളേക്കാൾ പ്രായം കുറഞ്ഞ യുവാക്കളെ പ്രണയിച്ചത് തുടങ്ങിയവയെല്ലാം പലപ്പോഴായി ചർച്ചയായിട്ടുണ്ട്.

അതേസമയം പ്രായമുള്ള പുരുഷൻമാർ‌ ചെറുപ്പക്കാരികളെ പ്രണയിക്കുന്നതും ചർച്ചയാവാറുണ്ട്. 19 വയസ്സിൽ നടി നസ്രിയ 30 കാരനായ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചത് മലയാളികൾക്കിടയിലും ചർച്ച ആയിരുന്നു.

ഇപ്പോഴിതാ പുതിയ പ്രണയിതാക്കളാണ് ഈ നിരയിലേക്ക് വന്നിരിക്കുന്നത്. തെലുങ്ക് നടൻ ബബ്ലൂ പൃഥിരാജ് ആണ് ശീതൾ എന്ന യുവതിയെ വിവാഹം കഴിക്കാനൊരുങ്ങുന്നത്. 57 കാരനാണ് ബബ്ലൂ പൃഥിരാജ്. ശീതളിന്റെ പ്രായമാവട്ടെ 24 ഉം. ആദ്യ ബന്ധത്തിൽ നടന് 26 വയസ്സുള്ള ഒരു മകനുണ്ട്. മകനേക്കാൾ രണ്ട് വയസ്സ് കുറവുള്ള പെൺകുട്ടിയെ ആണ് ബബ്ലു വിവാഹം കഴിച്ചിരിക്കുന്നത്.

തങ്ങൾ പരസ്പരം മനസ്സിലാക്കിയാണ് വിവാഹം കഴിക്കുന്നതെന്നും പ്രായം ഒരു പ്രശ്നമല്ലെന്നും ഇരുവരും പറയുന്നു. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയതാണ്. ആറ് വർഷത്തോളമായി അകൽച്ചയിലാണ്. ഒറ്റപ്പെടൽ വലിയ അപകടമാണ്. പ്രായം ചെറുപ്പമാണെങ്കിലും മനസ് കൊണ്ട് ശീതൾ പക്വതയുള്ളവളാണ്. ഒരു മുത്തശ്ശിക്ക് വേണ്ട വിവേകം ശീതളിനുണ്ടെന്നാണ് ബബ്ലൂ പൃഥിരാജ് പറയുന്നത്.

എനിക്കിത്രയും പ്രായമായി. സെലിബ്രറ്റിയാണ്. പുറത്തറിഞ്ഞാൽ പലരും പലതും പറയുമെന്ന് ഞാൻ പറഞ്ഞു. സമൂഹമല്ല നമ്മളുടെ കാര്യങ്ങൾ നോക്കുന്നതെന്നാണ് അവൾ പറഞ്ഞതെന്നും ബബ്ലു വ്യക്തമാക്കി. ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് ശീതൾ പറയുന്നു. അമ്മയ്ക്ക് ഈ ബന്ധത്തെ പറ്റി അറിയാം. പ്രായ വ്യത്യാസം മൂലം എല്ലാ മാതാപിതാക്കളുടെയും ആശങ്കയും ഉണ്ടായിരുന്നെന്നും പിന്നീട് മനസ്സിലാക്കിയ ശേഷം എതിർപ്പില്ലാതായെന്നും ഇരുവരും പറയുന്നു.

ആ​ദ്യ വിവാഹത്തിലെ മകന് ഓട്ടിസം ഉണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ ആളാണ് ആദ്യ ഭാര്യ. മകൻ ജനിച്ച ശേഷം അവന്റെ കാര്യങ്ങളിൽ‌ മുഴുകി. ഇത്തരം കുട്ടികൾക്കായി സ്കൂൾ തുടങ്ങി അവിടെ ടീച്ചറായി പ്രവർത്തിക്കുന്നു. മകനെ നോക്കുന്ന തിരക്കുകൾക്കിടയിൽ തങ്ങൾ പരസ്പരം അകന്നെന്നാണ് ബബ്ലൂ പൃഥിരാജ് പറയുന്നത്. എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പറ്റുന്നില്ലെന്ന് ഞാൻ ഒരിക്കൽ ആദ്യ ഭാര്യയോട് പറഞ്ഞു.

പോയി ജീവിക്കൂ എന്നാണ് എന്നോട് പറഞ്ഞത്. അവർ വളരെ ശക്തയായ സ്ത്രീ ആണ്. ഇപ്പോഴും സാമ്പത്തികമായി അവരെ പിന്തുണയ്ക്കുന്നുണ്ടെന്നും ബബ്ലൂ പൃഥിരാജ് പറഞ്ഞു.

24 കാരിയായ ശീതളുമായി പ്രണയത്തിലാണെന്ന് ആദ്യ ഭാര്യയോട് പറഞ്ഞപ്പോൾ അവർ പ്രായ വ്യത്യാസം ചൂണ്ടിക്കാണിച്ചിരുന്നെന്നും മകനേക്കാൾ പ്രായം കുറവാണെന്ന് പറയുകയും ചെയ്തിരുന്നു. ആളുകൾ എന്ത് പറയും ട്രോളുകൾ വരുമെന്നാെക്കെ പറഞ്ഞിരുന്നെന്നും ബബ്ലു പൃഥിരാജ് പറഞ്ഞു. ആദ്യ ഭാര്യ ഇപ്പോഴും ദേഷ്യത്തിലാണ്.

മകനെയും ശീതളിനെയും പരിചയപ്പെടുത്തരുതെന്ന് പറഞ്ഞിട്ടുണ്ട്. കാമുകന്റെ മകനെ പറ്റി ശീതളും സംസാരിച്ചു. അവന് 26 വയസ്സ് ആണ്. എന്നേക്കാളും രണ്ട് വയസ് മൂത്തയാൾ. പക്ഷെ അവൻ ഒരു കുട്ടിയാണ്. അവനിൽ നിന്നും ഒരുപാട് പോസിറ്റീവ് എനർജി ലഭിക്കും. ഇദ്ദേഹത്തിന്റെ മകനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു. മറ്റുള്ളവരെ പറ്റി ആലോചിക്കേണ്ട. നിങ്ങളായിരിക്കൂ എന്നാണ് അവൻ പഠിപ്പിച്ചതെന്നും ശീതൾ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker