KeralaNews

കാമുകൻ കാലുമാറി; ആത്മഹത്യ ഭീഷണയുമായി പാറക്കെട്ടിന് മുകളിൽ പെൺകുട്ടി,അനുനയത്തിലൂടെ പിന്തിരിപ്പിച്ച് പോലീസ്‌

അടിമാലി: കാമുകൻ കാലുമാറിയതിനെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കി പെൺകുട്ടി പാറയുടെ മുകളിൽ. പാെലീസ് എത്തി അനുനയിപ്പിച്ച് തിരിച്ചിറക്കി. ബുധനാഴ്ച്ച രാവിലെ ഏഴ് മണിയാെടെയാണ് സംഭവം. അടിമാലി മലമുകളിൽ തലമാലി കുതിരയള ഭാഗത്ത് വലിയ പാറക്കെട്ടിന് മുകൾ ഭാഗത്താണ് പെൺകുട്ടി ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ചത്.

അടിമാലി എസ്.ഐ. സന്താേഷിന്റെ നേതൃത്ത്വത്തിലെത്തിയ പാെലീസ് ഏറെ നേരത്തെ പരിശ്രമത്തിനാെടുവിൽ പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. രാത്രി 2 മണിയാേടെയാണ് പെൺകുട്ടിയെ വീട്ടിൽനിന്നും കാണാതായത്.

വീട്ടുകാരും നാട്ടുകാരും വനമേഖലയിലടക്കം തിരഞ്ഞെങ്കിലും പുലർച്ചെ വരെ കണ്ടെത്തിയില്ല. 7 മണിയാേടെ അപകടം പിടിച്ച വലിയ പാറക്കെട്ടിന് മുകളിൽ പെൺകുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ അടുത്ത് ചെല്ലാൻ ശ്രമിച്ചപ്പാേൾ   കൂടുതൽ അപകട മേഖലയിലേക്ക് നീങ്ങി. ഇതിനിടെ വിവരമറിഞ്ഞ് പാെലീസും എത്തി.

പിന്നീട് പാെലീസ് നടത്തിയ അനുനയ ചർച്ചക്കാെടുവിൽ പെൺകുട്ടി തിരിച്ച് കയറിയതാെടെയാണ് എല്ലാ വർക്കും ശ്വാസം നേരെ വീണത്. കാമുകൻ പിൻന്മാറിയതാണ് കാരണം. നാട്ടുകാരും ഫയർ ഫാേഴ്സും രക്ഷക്കായി എത്തിയിരുന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker