EntertainmentKeralaNews

ഗീതുമോഹൻദാസിന് അഞ്ജലി മേനോൻ തിരക്കഥ; ഒരുമിക്കുന്നത് ടൊവിനോ, നസ്രിയ, പ്രണവ് മോഹൻലാൽ?

കൊച്ചി:ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ അഞ്ജലി മേനോൻ തിരക്കഥ രചിക്കുന്ന പുതിയ ചിത്രം അണിയറയിൽ എന്ന് റിപ്പോർട്ട്. ടൊവിനോ തോമസ്, പ്രണവ് മോഹൻലാൽ, നസ്രിയ നസിം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുമെന്നും റിപ്പോർട്ടുണ്ട്. ഈ താരനിരയുടെ സംഗമവും പ്രേക്ഷകർ പ്രതീക്ഷവയ്ക്കുന്ന റൈറ്റർ – ഡയറക്ടർ കോംബോയും സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയാണ്.

ഗീതു മോഹൻദാസ് ‘മൂത്തോന്’ ശേഷം സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. അഞ്ജലി മേനോന്റെ ‘വണ്ടർ വുമൺ’ ആണ് അവസാനം റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ വണ്ടർ വുമൺ അഞ്ജലിയുടെ ആദ്യ ഒടിടി ചിത്രം കൂടിയായിരുന്നു. ഈ വാർത്ത ശരിയാണെങ്കിൽ പ്രേക്ഷകർക്ക് പ്രതീക്ഷവയ്ക്കാവുന്ന പ്രൊജക്റ്റാണ് അണിയറയിൽ ഒരുങ്ങുന്നത്.

‘അജയന്റെ രണ്ടാം മോഷണം’ എന്ന പാൻ ഇന്ത്യൻ ചിത്രമാണ് ടൊവിനോയുടെതായി റിലീസിന് ഒരുങ്ങുന്നത്. മൂന്ന് റോളുകളിലാണ് നടൻ ഈ ചിത്രത്തിൽ എത്തുക. പ്രണവ് മോഹൻലാൽ തന്റെ യാത്രകൾ എല്ലാം കഴിഞ്ഞ് എത്തിയെന്നും ഇനി സിനിമ ചെയ്യാനുള്ള പദ്ധതിയാണെന്നും നിർമ്മാതാവ് വിശാഖ് സുബ്രമണ്യം അടുത്തിടെ പറഞ്ഞിരുന്നു. നസ്രിയ ‘അന്റെ സുന്ദരനിങ്കി’ എന്ന തെലുഗ് ചിത്രത്തിൽ ആയിരുന്നു അവസാനം അഭിനയിച്ചത്. നാനി ആയിരുന്നു ചിത്രത്തിലെ നായകൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button