അയാളെ ഞങ്ങൾ കൊല്ലും. തീർച്ചയായും കൊല്ലും; സൽമാൻ ഖാനെതിരേ ഗോൾഡി ബ്രാർ
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരേ വീണ്ടും ഭീഷണിയുമായി കാനഡയിലെ അധോലോക നേതാവ് ഗോള്‍ഡി ബ്രാര്‍. സല്‍മാന്‍ ഖാനെ തീര്‍ച്ചയായും കൊലപ്പെടുത്തുമെന്നാണ് ഗോള്‍ഡി ബ്രാര്‍ പറയുന്നത്.
സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരേയും മറ്റൊരു അധോലോക നേതാവായ ലോറന്‍സ് ബിഷ്‌ണോയിക്കെതിരേയും മുംബൈ പോലീസ് ഈ വര്‍ഷം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സതീന്ദര്‍ സിംഗ് ബ്രാര്‍ എന്ന ഗോള്‍ഡി ബ്രാര്‍ ഇപ്പോള്‍ കാനഡയില്‍ ഒളിവിലാണ്. സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയതിനു പിന്നില്‍ താനാണെന്നും അയാള്‍ മാപ്പര്‍ഹിക്കാത്ത തെറ്റുകള്‍ ചെയ്‌തെന്നും ബ്രാര്‍ ദേശീയ മാധ്യമത്തിന് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സല്‍മാന്‍ ഖാനോട് ക്ഷമിക്കില്ലെന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്.
”അയാളെ ഞങ്ങള്‍ കൊല്ലും. തീര്‍ച്ചയായും കൊലപ്പെടുത്തും. ഭായി സാബ് (ലോറന്‍സ് ബിഷ്ണോയ്) ഒരിക്കലും മാപ്പ് (സല്‍മാന്) നല്‍കില്ല എന്നാണ് പറയുന്നത്. ബാബ കരുണ കാണിക്കണമെങ്കില്‍ അദ്ദഹത്തിന് കരുണ തോന്നണം- ഗോള്‍ഡി ബ്രാര്‍ പറഞ്ഞു.
ഞാന്‍ നേരത്തേ പറഞ്ഞതുപോലെ സല്‍മാന്‍ ഖാന്‍ മാത്രമല്ല, നമ്മുടെ എല്ലാ ശത്രുക്കളെയും വകവരുത്താനുള്ള ശ്രമം ജീവിച്ചിരിക്കുന്നേടത്തോളം തുടരും. സല്‍മാന് ഞങ്ങളുടെ ഇരയാണ്. അതില്‍ ഞങ്ങള്‍ വിജയിക്കും- ഗോള്‍ഡി ബ്രാര്‍ പറഞ്ഞു.
ലോറന്‍സ് ബിഷ്ണോയ് എന്ന ഗുണ്ടാസംഘ തലവന്‍ നിലവില്‍ ജയിലിലാണ്. തന്റെ ജീവിത ലക്ഷ്യം സല്‍മാനെ കൊല്ലുക എന്നതാണെന്ന് ഇയാള്‍ നേരത്തെ പറഞ്ഞിരുന്നു.
സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയതിന് മാര്‍ച്ചില്‍ ലോറന്‍സ് ബിഷ്ണോയിക്കും ഗോള്‍ഡി ബ്രാറിനുമെതിരെ മുംബൈ പൊലീസ്
കുറച്ച് കാലങ്ങളാണ് ലോറന്‍സ് ബിഷ്‌ണോയി സല്‍മാനെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. ബിഷ്ണോയി സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനമെന്ന് ജയിലില്‍ കഴിയുന്ന ലോറന്‍സ്, ദേശീയ അന്വേഷണ ഏജന്‍സിയോട് (എന്‍.ഐ.എ.)വെളിപ്പെടുത്തിയിരുന്നു.
1998-ല്‍ സല്‍മാന്‍ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയിരുന്നു. ബിഷ്ണോയി സമുദായം പരിപാവനമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതു സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും അതിനാല്‍ സല്‍മാനെ വധിക്കുന്നതിനായി കഴിഞ്ഞ ഡിസംബറില്‍ തന്റെ സഹായി സമ്പത്ത് നെഹ്‌റ, സല്‍മാന്റെ മുംബൈയിലെ വസതി നിരീക്ഷിച്ചിരുന്നതായും ലോറന്‍സ് വെളിപ്പെടുത്തി. സമ്പത്ത് നെഹ്‌റയെ ഹരിയാണ പോലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു.
ജീവനു ഭീഷണിയുള്ളതിനാല്‍ സല്‍മാന്‍ഖാന് വൈ പ്ലസ് സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്ണോയി നിലവില്‍ തിഹാര്‍ ജയിലിലാണ്.