അവിനാശി അപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട
കൊച്ചി: അവിനാശി അപകടത്തില്‍ മരിച്ച എറണാകുളം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. എറണാകുളം സ്വദേശികളായ ഏഴു പേരുടെയും സംസ്‌കാരം ഇന്ന് നടക്കും. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ ഗിരീഷിനും കണ്ടക്ടര്‍ ബൈജുവിനും എറണാകുളം ഡിപ്പോയിലെ സഹപ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
രാത്രി എട്ടരയോടെ ബൈജുവിന്റെ മൃതദേഹം ആണ് ആദ്യമെത്തിച്ചത്. ആംബുലന്‍സിനകത്ത് വെച്ച തന്നെ മൃതദേഹത്തില്‍ കലക്ടറും ജനപ്രതിനിധികളും സഹപ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിച്ചു. പത്തരയോശടയാണ് ഗിരീഷിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. രാവിലെ ഒന്‍പതരയോടെയാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നതെങ്കിലും അവസാനമായി ഒരു നോക്ക് കാണാന്‍ നാട് ഒഴുകിയെത്തിയതോടെ ചടങ്ങുകള്‍ വീണ്ടും താമസിച്ചു.
ഇടപ്പള്ളി സ്വദേശി ഐശ്വര്യയുടെയും തൃപ്പൂണിത്തുറ സ്വദേശി ഗോപികയുടെയും മൃതദേഹങ്ങളും സംസ്‌കരിച്ചു. അങ്കമാലി സ്വദേശി ജിസ്മോന്റെ സംസ്‌കാരവും പതിനൊന്നോടെ നടന്നു. പാലക്കാട് മംഗലാംകുന്ന് പുളിഞ്ചിറക്കളരിക്കല്‍ ഉദയാ നിവാസില്‍ ശിവകുമാറിന്റെ സംസ്‌കാരം രാവിലെ തിരുവില്വാമയ ഐവര്‍മഠത്തില്‍ നടന്നു. പാലക്കാട് നഗരത്തിലെ ചന്ദ്രനഗര്‍ ശാന്തികോളനിയില്‍ നയങ്കര വീട്ടില്‍ റോസ്ലി ജോണിന്റെ മൃതദേഹവും ഇന്ന് സംസ്‌കരിക്കും.