കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഉയര്‍ന്നത്. ഇതോടെ, തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95.98 രൂപയും ഡീസലിന് 91.28 രൂപയും ആയി.
കൊച്ചിയില്‍ പെട്രോളിന് വില 94.4 രൂപയും ഡീസലിന് 90.46 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പതിനഞ്ചാം തവണയാണ്.
കൊവിഡില്‍ വലയുന്ന ജനത്തെ കൂടുതല്‍ ദ്രോഹിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ എണ്ണക്കമ്പനികള്‍ വിലകൂട്ടുന്നത്. പെട്രോള്‍ വില ഇങ്ങനാണേല്‍ ഉടന്‍ നൂറു കടക്കാനാണ് സാധ്യതയെന്ന് മേഖലയിലെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News