കഴിഞ്ഞ ആറു മാസം അവര്‍ നേരിട്ടത് കടുത്ത പ്രശ്നങ്ങള്‍; ധനുഷ്-ഐശ്വര്യ ദാമ്പത്യത്തിന്റെ തകര്‍ച്ച വെളിപ്പെടുത്തി സുഹൃത്ത്
ധനുഷ്-ഐശ്വര്യ രജനികാന്ത് വിവാഹ മോചനവാര്‍ത്തയാണ് ഇന്ന് തമിഴ് സിനിമാ ലോകം ഒന്നടങ്കം ചര്‍ച്ചയാകുന്നത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും ഒരുമിച്ച് തീരുമാനിച്ച് അവസാനിപ്പിച്ചത്. ഒരു ഗോസിപ്പുകോളങ്ങളില്‍ പോലും വീഴാതെ സന്തോഷത്തോടെ മുന്നോട്ടുപോയ ദാമ്പത്യജീവിതത്തില്‍ പെട്ടെന്നൊരു വിള്ളല്‍ വീഴാന്‍ കാരണമെന്തെന്നാണ് ഇപ്പോള്‍ ആരാധകര്‍ ഒന്നടങ്കം അന്വേഷിക്കുന്നത്.
ഇപ്പോള്‍ ആ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ധനുഷിന്റെ അടുത്ത സുഹൃത്തുക്കള്‍. ധനുഷിന്റെ ജോലിത്തിരക്കുകളാണ് വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഐശ്വര്യയുടെയും ധനുഷിന്റെയും വിവാഹ മോചനം ഒട്ടും അപ്രതീക്ഷിതമല്ല, ധനുഷിന്റെ ജോലിത്തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നത്തിന്റെ കാരണമെന്നും കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും വിവാഹമോചനത്തിനായി തയാറെടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
സുഹൃത്തിന്റെ വെളിപ്പെടുത്തല്‍;
ധനുഷ് വര്‍ക്ക്‌ഹോളിക് ആണ്. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം തന്റെ ജോലിക്കാണ് മറ്റെന്തിനേക്കാളും ധനുഷ് പ്രാധാന്യം നല്‍കുന്നത്. ധനുഷിന്റെ ജോലിത്തിരക്കും യാത്രകളും അവരുടെ ദാമ്പത്യ ബന്ധത്തെ പലപ്പോഴും ബാധിച്ചിട്ടുണ്ട്. ധനുഷും ഐശ്വര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോഴെല്ലാം ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതായിരുന്നു പതിവ്. തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മറക്കാനായിരുന്നു ധനുഷ് ജോലിയില്‍ മുഴുകിയിരുന്നത്.
‘ധനുഷിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം വളരെയധികം സ്വകാര്യത സൂക്ഷിക്കുന്ന വ്യക്തിയാണെന്നത്. ചുരുക്കം ചില അടുത്ത സുഹൃത്തുക്കളോടു പോലും ധനുഷ് വ്യക്തിപരമായ കാര്യങ്ങള്‍ പറയാറില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ എന്താണെന്ന് ആര്‍ക്കും പറയാനാകില്ല. ഐശ്വര്യയുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയാണ് പതിവ്. തകരുന്ന ദാമ്പത്യ ജീവിതത്തില്‍നിന്നു രക്ഷപ്പെടാനായിരുന്നു അദ്ദേഹമങ്ങനെ ചെയ്തിരുന്നത്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ഇരുവരെയും വളരെയധികം ബാധിച്ചിരുന്നുവെന്നതും വ്യക്തമാണ്.’
കഴിഞ്ഞ ആറു മാസം അവര്‍ കടന്നു പോയത് വളരെയധികം പ്രശ്‌നങ്ങളിലൂടെയായിരുന്നു. കുറച്ചു നാളുകളായി വിവാഹ മോചനം എന്നത് ധനുഷിന്റേയും ഐശ്വര്യയുടേയും ചിന്തകളിലുണ്ടായിരുന്നു. പരസ്പര സമ്മതത്തോടെ തങ്ങള്‍ പിരിയുകയാണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിന് മുമ്പ് ദീര്‍ഘനേരം പരസ്പരം സംസാരിച്ച ശേഷമാണ് ധനുഷും ഐശ്വര്യയും ആ കുറിപ്പ് തയാറാക്കിയത്. ഐശ്വര്യയുടെ പ്രധാന ആശങ്ക കുട്ടികളായിരുന്നു. മക്കളുടെ കാര്യത്തില്‍ കോ പാരന്റിങ്ങിനാണ് ധനുഷും ഐശ്വര്യയും തീരുമാനിച്ചിരിക്കുന്നത്.