ന്യൂഡൽഹി: ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിൽ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ അംഗീകരിച്ച് കേന്ദ്ര സർക്കാർ. മുതിർന്ന പൗരന്മാരുടെ വരുമാനം എത്രയെന്ന് ഇതിൽ ബാധകമാകില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ക്യാബിനറ്റ് എടുത്ത ഈ തീരുമാനം രാജ്യത്തുടനീളമുള്ള 4.5 കോടി കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച പറഞ്ഞു.
ഇതിലൂടെ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. യോഗ്യരായ മുതിർന്ന പൗരന്മാർക്ക് AB PM-JAY പ്രകാരം ഒരു പുതിയ ഐഡന്റിറ്റി കാർഡ് നൽകും,” സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കോ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിനോ കീഴിലുള്ള 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും AB PM-JAY പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.12.34 കോടി കുടുംബങ്ങളിലെ 55 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.