
മാനന്തവാടി: കര്‍ണാടകയിലെ കുടകില്‍ ഭാര്യയെയും മകളെയും ഉള്‍പ്പെടെ നാലു പേരെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട മലയാളി യുവാവ് വയനാട്ടില്‍ പിടിയിലായി. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് പൊലീസ് പിടിയിലായത്. ഗിരീഷിന്റെ ഭാര്യ നാഗി (34), മകള്‍ കാവേരി (5), ഭാര്യയുടെ മാതാപിതാക്കളായ കരിയന്‍ (70), ഗൗരി (65) എന്നിവരാണ് കൊല്ലപ്പെട്ടത്.
കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച കൊലനടത്തിയശേഷം രക്ഷപ്പെട്ട പ്രതി വയനാട് തലപ്പുഴയിലാണ് പിടിയിലായത്. ഇയാളെ കര്‍ണാടക പൊലീസിനു കൈമാറി.കുടുംബത്തെ കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നു കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ.രാമരാജന്‍ പറഞ്ഞു. ഏഴ് വര്‍ഷം മുന്‍പായിരുന്നു ഗിരീഷിന്റെ വിവാഹം. കൂലിപ്പണിക്കാരനായ ഗിരീഷും ഭാര്യയും ഏതാനും ദിവസം മുമ്പാണ് കരിയന്റെ വീട്ടിലേക്ക് താമസം മാറിയത്.കൂട്ടകൊലപാതകം, കര്‍ണാടക, മലയാളി യുവാവ്, അറസ്റ്റ്