CrimeNews

മോഷണശ്രമത്തിനിടെ സ്ത്രീയെ കഴുത്തറത്തു കൊലപ്പെടുത്തി; നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി: മോഷണശ്രമത്തിനിടെ 52കാരിയായ സ്ത്രീയെ കഴുത്തറത്തു കൊലപ്പെടുത്തിയ നാൽവർ സംഘം അറസ്റ്റിൽ. വടക്കുകിഴക്കൻ ഡൽഹിയിലെ കരവാൽ നഗറിലാണ് സംഭവം. താര ബോധ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ലോനി സ്വദേശികളായ അമൻ, ആകാശ്, മനീഷ്, വൈഭവ് ജെയിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലോനിയിൽ കേസ് രജിസ്റ്റർ ചെയ്ത ഒരു വയോധികയുടെ കൊലപാതകത്തിലും പങ്കുണ്ടെന്ന് അമനും ആകാശും സമ്മതിച്ചു.

അമൻ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബവുമായി ഇയാൾ ബിസിനസ് ആവശ്യങ്ങൾക്കായി ബന്ധപ്പെട്ടിരുന്നു. പിന്നീട് താരാ ബോധിന്‍റെ വീട്ടിൽ ധാരാളം പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മനസിലാക്കിയാണ് ഇയാൾ സുഹൃത്തുക്കളുമായി ചേർന്ന് കവർച്ചയ്ക്ക് പദ്ധതിയിട്ടത്.

സംഭവദിവസം ചില വ്യാപാര ഇടപാടുകളുടെ പേരിൽ ഇവർ താരയുടെ വീട്ടിലെത്തി. തുടർന്ന് ഇവരെ ഒരു ഗോഡൗണിലെത്തിച്ചു. അവിടെ വെച്ചാണ് ഇവർ ആക്രമണം നടത്തിയത്.‌

താരാ ബോധ് ധരിച്ചിരുന്ന ആഭരണങ്ങൾ കവർന്നെടുത്ത പ്രതികൾ പിന്നീട് കത്രിക ഉപയോഗിച്ച് ഇവരുടെ കഴുത്ത് മുറിക്കുകയും ഇഷ്ടികകൊണ്ട് ആക്രമിക്കുകയുമായിരുന്നു. എന്നാൽ മോഷണം പൂർണമായും നടത്താൻ ഇവർക്ക് സാധിച്ചില്ല. വീട്ടിൽ ഒരു അയൽവാസി എത്തിയതിനെ തുടർന്ന് ഇവർ നാലുപേരും സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.

അയൽവാസിയാണ് സംഭവം പോലീസിൽ അറിയിച്ചത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഓൾഡ് ഡൽഹി റെയിൽവേ സ്‌റ്റേഷനു സമീപത്തു നിന്നാണ് അമനെയും മനീഷിനെയും പോലീസ് പിടികൂടിയത്. തുടർന്ന് മറ്റ് രണ്ട് കൂട്ടാളികളും കൂടി പിടിയിലാകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker