KeralaNews

മുകേഷുമായി പിരിഞ്ഞത് സ്ത്രീവിഷയം കാരണം; ഗർഭിണിയായിരിക്കെ വയറ്റിൽ ചവിട്ടി നിലത്തിട്ടു: സരിത അന്ന് പറഞ്ഞത്

കൊച്ചി:നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ നിരവധി ലൈംഗിക പീഡന ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെ ആവശ്യവും ശക്തമാണ്. ഇതേസമയം തന്നെയാണ് മുകേഷിന്റെ ആദ്യ ഭാര്യയും നടിയുമായ സരിത വർഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ഇന്ത്യാവിഷന്‍ ചാനലിന് വേണ്ടി അന്ന് സരിതയുടെ അഭിമുഖം എടുത്തത് ഇന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിയായ വീണ ജോർജ് ആണെന്നതാണ് ശ്രദ്ധേയം. അന്ന് ഇന്ത്യാവിഷയനിലെ മാധ്യമപ്രവർത്തകയായിരുന്നു വീണ ജോർജ്. മുകേഷിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അഭിമുഖത്തില്‍ സരിത ഉന്നയിക്കുന്നത്. സ്ത്രീവിഷയങ്ങളാണ് പിരിയാനുള്ള പ്രധാനകാരണം. മദ്യപാനവും ഗാര്‍ഹിക പീഡനവും പതിവായിരുന്നെന്നും സരിത തുറന്ന് പറയുന്നുണ്ട്.

‘ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയാന്‍ എനിക്ക് തന്നെ നാണക്കേടാണ്. സിനിമയിലൊക്കെയാണ് ഇങ്ങനെ നടക്കുന്നത് കണ്ടത്. യാഥാർത്ഥ ജീവിതത്തില്‍ ഇതൊക്കെ ഉണ്ടെന്നത് എനിക്ക് അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. പ്രശ്നങ്ങള്‍ നിരവധി ഉണ്ടായിട്ടും ഞാന്‍ പലതും ആരോടും തുറന്ന് പറഞ്ഞില്ല. ഇതൊന്നും ചെയ്യാന്‍ പാടില്ലെന്ന് എന്നെങ്കിലും അദ്ദേഹത്തിന് തോന്നുമെന്ന് ഞാന്‍ കരുതിയിരുന്നു’ സരിത പറയുന്നു.

എന്റെ അച്ഛന്‍ മരിച്ചതിന് ശേഷം ഞാന്‍ അച്ഛനായി കണ്ടത് അമ്മായിഅച്ഛനെയാണ്. അദ്ദേഹത്തിന് കൊടുത്ത ഉറപ്പ് കാരണമാണ് ഞാന്‍ അന്നൊന്നും പൊലീസില്‍ പരാതി നല്‍കാതിരുന്നത്. അദ്ദേഹം മരിക്കുന്നത് വരെ ആ ഉറപ്പ് ഞാന്‍ പാലിച്ചു. അവരുടെ വീട്ടിലെ ജോലിക്കാരുടെ മുമ്പിലൊക്കെ വെച്ച് എന്നെ ഒരുപാട് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.

എന്റെ മോന്‍ ശരിയല്ലെന്ന് എനിക്ക് അറിയാം. പുറത്ത് ഈ വിവരം അറിയരുത്. മോള്‍ സഹിക്ക് എന്ന് കൈപിടിച്ച് പറഞ്ഞു. ആ ഉറപ്പ് ഞാന്‍ ഇന്നാണ് ഭേദിക്കുന്നത്. നിശബ്ദത പാലിച്ച് ഇരുന്നാല്‍ എന്നെ തന്നെ തെറ്റിദ്ധരിക്കും എന്നുള്ളതുകൊണ്ടാണ് കാര്യങ്ങള്‍ തുറന്ന് പറയുന്നത്. എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല.

മകന്റെയൊക്കെ കാര്യത്തില്‍ ഒന്നും അദ്ദേഹം നോക്കിയിട്ടില്ല. മകന്‍ മഞ്ഞപ്പിത്തം വന്നത് വിളിച്ച് പറഞ്ഞപ്പോള്‍ “ഞാന്‍ എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ വേണ്ടിയാണോ വിളിക്കുന്നത്” എന്നാണ് ചോദിച്ചത്. ഞാന്‍ ഗർഭിണി ആയിരിക്കുമ്പോള്‌‍ ഇടുപ്പിന് ചവിട്ടി, നിലത്ത് വീണുപോയി. ഞാന്‍ വേദന കൊണ്ട് അവിടെ കിടന്ന് കരയുമ്പോള്‍ “നീ നല്ല നടിയാണ്, അവിടെ കിടന്ന് കരഞ്ഞോ” എന്നാണ് അദ്ദേഹം പറഞ്ഞതെന്നും സരിത പറയുന്നു.

നിരന്തരം എന്നെ ഉപദ്രവിക്കുമായിരുന്നു. ഒമ്പതാം മാസത്തില്‍ അടക്കം തുടർന്നു. ഒരിക്കല്‍ മുടിപിടിച്ച് വലിച്ചിഴച്ച് അടുക്കളയില്‍ കൊണ്ടുപോയി നിലത്തിട്ട് മർദ്ദിച്ചു. ഞാനുമായുള്ള വാവാഹം നിയമപരമായി വേർപെടുത്താതെയാണ് അദ്ദേഹം രണ്ടാമത് വിവാഹം ചെയ്യുന്നത്. അത് നിയമത്തിന് വിരുദ്ധമാണ്. ഞാന്‍ അത് പറഞ്ഞതിന് മകനെ വിളിച്ച് ദേഷ്യപ്പെട്ടു.

അഭിനയം നിർത്തിയതില്‍ നഷ്ടബോധം തോന്നുന്നില്ല. അത് ഞാന്‍ തന്നെ എടുത്ത തീരുമാനമാണ്. അടുത്തിടെയായി ചില അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ ഇടപെട്ട് അത് ഇല്ലാതാക്കി. എനിക്ക് വലിയ വിഷമമായി. ഇവിടുത്തെ നിയമത്തിനൊന്നും എന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. ജഡ്ജിമാരും രാഷ്ട്രീയക്കരുമായൊക്കെ നല്ല ബന്ധമാണെന്നും പറയുമായിരുന്നു.

ഞാന്‍ അഭിമുഖം കൊടുത്തതുകൊണ്ട് അദ്ദേഹത്തിന് നല്‍കാനിരുന്ന സീറ്റോ അങ്ങനെയെന്തോ നഷ്ടപ്പെട്ടതായി ഒരിക്കല്‍ കോടതിയില്‍ പറയുകയുണ്ടായി. രാഷ്ട്രീയത്തെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. നർമ്മ ബോധമുള്ള ഒരു വ്യക്തി ഇങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു എന്റെ വിശ്വാസം. ഞാനും നന്നായി ചിരിക്കും, ചിരിക്കാന്‍ വലിയ ഇഷ്ടമായിരുന്നു,ചിരിച്ചോണ്ട് തന്നെ എനിക്ക് ജീവിക്കാന്‍ പറ്റും എന്നൊക്കെയാണ് കരുതിയതെന്നും സരിത വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker