മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നെങ്കിലും മലയാലി താരം സഞ്ജു സാംസണ് കളിക്കാന്‍ അവസരമൊന്നും ലഭിച്ചിരുന്നില്ല. രണ്ട് ടി20 മത്സരങ്ങളിലും റിഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പര്‍. ഓപ്പണറായി കളിച്ച പന്ത് രണ്ട് മത്സരങ്ങളിലും പന്ത് നിരാശപ്പടുത്തുകയും ചെയ്തു. മറ്റൊരു യുവതാരം ഇഷാന്‍ കിഷനും കളിക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. എന്തുകൊണ്ട് സഞ്ജുവിനെ കളിപ്പിക്കുന്നില്ലെന്ന ചോദ്യം ഉയര്‍ന്നു.
മോശം ഫോമിലുള്ള പന്തിന് ടീം മാനേജ്‌മെന്റിന്റെ പിന്തുണ ലഭിക്കുമ്പോള്‍ എന്തുകൊണ്ട് സഞ്ജുവിന് ലഭിക്കുന്നില്ലെന്ന് ചോദ്യമുയര്‍ന്നു. മുന്‍ ഇന്ത്യന്‍ താരം രതീന്ദര്‍ സോധിയും പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ടീമിന് ബാധ്യതയായി മാറികൊണ്ടിരിക്കുകയാണ് റിഷഭ് പന്ത്. കാര്യങ്ങള്‍ ഇതുപോലെയാണ് പോകുന്നതെങ്കില്‍ സഞ്ജു സാംസണ് അവസരം നല്‍കുന്നതായിരിക്കും നല്ലത്. കാരണം ടി0 ലോകകപ്പിലെ തോല്‍വിയും പുറത്താകലും താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു. ഒരുതാരത്തിന് ഒരുപാട് അവസരങ്ങള്‍ നല്‍കുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരും. പുതിയ താരങ്ങളെ പരീക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.”
”എത്രത്തോളം മത്സരങ്ങള്‍ പന്ത് കളിക്കുമെന്നും എത്രകാലം അദ്ദേഹം ടീമില്‍ തുടരുമെന്നും കാലം തെളിയിക്കും. എല്ലാത്തിനും പരിധിയുണ്ട്. എത്രകാലമാണ് ഒരു താരത്തെ ഫോമിലാകുമെന്ന് കരുതി അവസരം കൊടുത്തുണ്ടിരിക്കുക. അയാള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നില്‍ ടീമില്‍ നിന്നൊഴിവാക്കണം.” സോധി വ്യക്തമാക്കി.
ന്യൂസിലന്‍ഡിനെതിരായ ഏകദിന ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് നാളെയാണ് ആരംഭിക്കുന്നത്. താരത്തിന് അവസരം ലഭിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല. ടി20 പരമ്പര കളിച്ച ടീമിനെ നിലനിര്‍ത്താനായിരിക്കും ടീം മാനേജ്‌മെന്റ് ശ്രമിക്കുക. അതേസമയം ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കും സഞ്ജുവിനെ പരിഗണിച്ചിട്ടില്ല. എന്നാല്‍ കിഷന്‍, പന്ത് എന്നിവര്‍ ടീമിലെത്തുകയും ചെയ്തു.