CrimeNationalNews

മുൻകാമുകനെയും സുഹൃത്തിനെയും ക്രൂരമായി കൊന്നു ; നർ​ഗീസ് ഫക്രിയുടെ സഹോദരി ആലിയ അറസ്റ്റിൽ

ന്യൂയോർക്ക് : ഗാരേജിന് തീയിട്ട് മുൻകാമുകനെയും സുഹൃത്തിനെയും ​ കൊലപ്പെടുത്തി. ബോളിവുഡ് നടി നർ​ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി ആണ് ഈ ക്രൂര കൃത്യം ചെയ്തത്. ന്യൂയോർക്കിലെ ക്യൂൻസിൽ വച്ചായിരുന്നു സംഭവം. സംഭവത്തിൽ ആലിയയെ പോലീസ് അറസ്റ്റ് ചെയ്തു.

ആലിയയുടെ മുൻ കാമുകനായ എഡ്വേർഡ് ജേക്കബ് (35), സുഹൃത്തായ അനസ്താസിയ എറ്റിനെ (33) എന്നിവരാണ് ​മരിച്ചത്. നവംബർ രണ്ടാം തിയതി ആലിയ എഡ്വേർഡ് ജേക്കബ് താമസിക്കുന്ന കെട്ടിടത്തിലെ ​ഗാരേജിന് മുന്നിലെത്തുകയും ​ഗാരേജിന് തീവെക്കുകയുമായിരുന്നു.

നിങ്ങളെല്ലാം ഇന്ന് മരിക്കാൻ പോകുകയാണെന്ന് അലറിവിളിച്ചു കൊണ്ടായിരുന്നു ആലിയ കുറ്റകൃത്യം നടത്തിയത്. നേരത്തെ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവ് കൂടിയുമായ എഡ്വേർഡുമായി പ്രണയത്തിലായിരുന്നു ആലിയ. ഒരു വർഷം മുൻപ് കാമുകൻ ഈ ബന്ധത്തിൽ നിന്നും പിന്മാറിയതിനുശേഷം ആലിയ നിരന്തരമായി ഇയാളെ ശല്യം ചെയ്തിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker