മാവേലിക്കര : സി.പി.എം അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമെമ്പറുമായ ആയ കെ സഞ്ജു ആണ് ഇത്തവണ ബി.ജെ.പിക്കായി മാവേലിക്കര മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഡി.വൈ.എഫ്.ഐ ചാരംമൂട് പ്രാദേശിക ഘടകം നേതാവ് കൂടിയാണ് കെ.സഞ്ജു. സഞ്ജുവിന് പുറമേ ഒട്ടേറെ അപ്രതീക്ഷിത സ്ഥാനാര്‍ഥികളാണ് ബി.ജെ.പി.സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്.
കോണ്‍ഗ്രസ് വിട്ടുവന്ന പന്തളം പ്രതാപന്‍ അടൂരില്‍ നിന്ന് ബിജെപിക്കായി ജനവിധി തേടും. കാലിക്കറ്റ് വൈസ് ചാന്‍സലറായിരുന്ന ഡോ.അബ്ദുള്‍ സലാം തിരൂരില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിക്കും.
സംസ്ഥാന നിയമസഭയിലേക്കുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ 115 മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരിക്കുന്നത്. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാകും മത്സരിക്കുക. ഇ ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ഥിയാകും. കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്.