
വർക്കല:വിദേശ വനിതകളെ ആക്രമിച്ച പ്രതി പിടിയിൽ പരാതി നൽകി മണിക്കൂറുകൾക്കകം തന്നെ പോലീസ് പ്രതിയെ തിരിച്ചറിയുകയും ഇടവ മുക്കാലയ്ക്കൽ കളീക്കൽ വീട്ടിൽ മോഹനൻ പിള്ളയുടെ മകൻ 27 വയസ്സുള്ള മഹേഷിനെയാണ് വർക്കല ഡിവൈഎസ്പി ബാബുക്കുട്ടൻ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ് ദ്വിജേഷ്, എസ് ഐ അനിൽകുമാർ,എ എസ് ഐ ജയപ്രസാദ് അൻസർ, ഷിറാസ് എന്നിവർ അടങ്ങിയ സംഘം അറസ്റ്റ് ചെയ്യ്തത്.
യു.കെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്കാണ് ദുരനുഭവം നേരിട്ടത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം 5.30 ന് തിരുവമ്പാടി ബീച്ചിലായിരുന്നു സംഭവമുണ്ടായത്. ഫ്രാന്‍സ് സ്വദേശിനിയായ യുവതി വൈകുന്നേരം നടക്കാനിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം ഇവരെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഉടനെ അടുത്തുള്ള റസ്റ്റോറന്റിലേക്കുകയറിയ യുവതി അവിടെയുണ്ടായിരുന്ന സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവച്ചു. തനിക്കും ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായതായി സുഹൃത്തായ യു.കെ സ്വദേശിനിയും പറഞ്ഞു. ഇരുവരും വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിരുന്നു.