HealthKeralaNews

മലപ്പുറത്ത് മന്തി ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ;ഹോട്ടൽ അടപ്പിച്ചു

മലപ്പുറം: വേങ്ങരയിലെ ഹോട്ടലിൽ നിന്ന് മന്തി ബിരിയാണി കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങര ഹൈസ്കൂളിന് സമീപമുള്ള മന്തി ഹൗസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മന്തിയിലെ കോഴി ഇറച്ചിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംഭവത്തെ തുടർന്ന് ആരോഗ്യപ്രവർത്തകർ ഹോട്ടൽ അടപ്പിച്ചു.

രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. വിഷബാധയേറ്റ എട്ടുപേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവർ ആശുപത്രി വിട്ടതായി അധികൃതർ വ്യക്തമാക്കി.

അതേസമയം ദേവനന്ദയുടെ മരണത്തിനിടയാക്കിയത് ഭക്ഷ്യവിഷബാധയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമിക നിഗമനം. എന്നാൽ വിശദമായ പരിശോധനാ ഫലങ്ങൾ കൂടെ വന്ന ശേഷമായിരിക്കും ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കൂ. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം കൂടെ വന്നാലേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

സംഭവത്തിൽ ഷവർമ്മ ഉണ്ടാക്കിയ ഹോട്ടലിന്റെ ഉടമയെയും പ്രതി ചേർത്തിട്ടുണ്ട്. ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദിനെയാണ് പ്രതി ചേർത്തത്. കേസിൽ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്. ഇയാൾ വിദേശത്താണ്.

2012 ലാണ് സംസ്ഥാനത്ത് ഷവർമ കഴിച്ചതിനെ തുടർന്നുള്ള വിഷബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ വാങ്ങി കഴിച്ചതിനെ തുടർന്ന്  യുവാവ് മരിച്ചതെന്ന പരാതിയാണ് അന്ന് വലിയ ചർച്ചയായത്. 2012 ജുലൈ 10ന്  ബെംഗ്ലൂരുവിലെ ലോഡ്ജിൽ 21കരനായ സച്ചിൻ റോയ് മാത്യു മരിച്ചത് വലിയ വിവാദമാണുണ്ടാക്കിയത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി. ഇതേ ഹോട്ടലിൽ നിന്നും ഷവ‍ർമ കഴിച്ച പത്തിലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഹോട്ടലുടമയെ അറസ്റ്റ് ചെയ്തിരുന്നു. മലയാളികൾക്കിടയിൽ പ്രിയങ്കരമായികൊണ്ടിരുന്ന ഷവർമ സംശയമുനയിലാകുന്നത് ഇതോടെയാണ്. യുവാവിന്റെ മരണത്തോടെ ഫുഡ് സേഫ്റ്റി കമ്മീഷണർ അന്വേഷണത്തിനും വ്യാപക പരിശോധനയ്ക്കും ഉത്തരവിട്ടു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker