KeralaNews

വർക്കലയിൽ ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ച് അധികൃതർ

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ അറേബ്യൻ ഭക്ഷണ വിഭവങ്ങളായ ഷവർമയും അൽഫാമും കുഴിമന്തിയും കഴിച്ച് 22 പേർ ആശുപത്രിയിൽ. വർക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നായി ഭക്ഷണങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യവകുപ്പ് അടപ്പിച്ചു.

ന്യൂ സ്‌പെെസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. ഒരേ മാനേജ്മെന്റിന് കിഴീലുള്ള ഹോട്ടലുകളാണ് ഇവ രണ്ടും. നേരത്തെയും ഈ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷ ബാധയേറ്റിരിന്നു. അൽപ കാലത്തിനു ശേഷം തുടർന്നും ഇവയ്ക്ക് പ്രവർത്തനാനുമതി നൽകുകയായിരുന്നു.

ഈ ഹോട്ടലുകളിൽ നിന്നും പാഴ്സലായും നേരിട്ടെത്തിയും ഭക്ഷണം കഴിച്ചവർക്ക് രാത്രിയോടെ വയറുവേദന അനുഭവപ്പെടുകയായിരിന്നു. രാവിലെയോടെ തലവേദനയും ഛർദിയും വയറുവേദനയും വയറിളക്കവും കൂടിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ചികിത്സ തേടിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker