കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പത്തുപേർക്ക് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പാതിരാക്കോഴി ഹോട്ടലിന്റെ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസ്. കളമശ്ശേരി പൊലീസാണ് കേസെടുത്തത്.
ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പത്ത് പേർക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ ചികിത്സ തേടുകയായിരുന്നു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ആരോഗ്യവകുപ്പും പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമല്ലെങ്കിലും ഛര്‍ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതയുണ്ട്. ആരോഗ്യവകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തിവരികയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News