Kerala
പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

ഇടുക്കി:പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്നയാൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഒരു മണിയോടെ ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടസമയത്ത് ഒരാൾ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. മാഹിയിൽനിന്ന് ഉപ്പുതറയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നതുകണ്ട മിഥുൻ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിൽ നിന്ന് രേഖകളും ബാഗും മറ്റും പുറത്തെടുത്തു. പിന്നാലെ അപകട വിവരം ഹൈവേ പൊലീസിനെയും പീരുമേട് അഗ്നിരക്ഷാസേനയെയും അറിയിച്ചു.
അഗ്നിരക്ഷാസേനയെത്തി തീയണച്ചു. അസിസ്റ്റൻറ് സ്‌റ്റേഷൻ ഓഫീസർ എ. ഷാജഹാൻ, സീനിയർ ഓഫീസർ കെ.ഐ. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. എഞ്ചിൻ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News