NationalNews

ഇ.ഡി കസ്റ്റഡിയിലിരിക്കെ ആദ്യ ഉത്തരവ്‌; മുഖ്യമന്ത്രിയുടെ ചുമതലകൾ തുടർന്ന് കേജ്‌രിവാൾ

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലിരിക്കെ ആദ്യ ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. അറസ്റ്റിനുശേഷം മുഖ്യമന്ത്രിയായി ഭരണം തുടരാന്‍ സാധിക്കുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് കേജ്രിവാള്‍ ഉത്തരവിറക്കിയിരിക്കുന്നത്.

രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി ഇറക്കിയിരിക്കുന്നത്. നിലവില്‍ എഎപിയെ മുന്നില്‍ നിന്ന് നയിക്കുന്ന ഡല്‍ഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് കേജ്രിവാള്‍ ഇറക്കിയിരിക്കുന്നത്.

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ചൊവ്വാഴ്ച രാത്രിയാണ് കേജ്രിവാള്‍ അറസ്റ്റിലായത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച കേജ്രിവാള്‍ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും ആരോപിച്ചിരുന്നു. ആവശ്യമെങ്കില്‍ ജയിലില്‍ ഇരുന്ന് ഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker