പനാജി: ഗോവയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. സത്താരിയിലെ മോര്‍ലെ ഗ്രാമത്തില്‍ നിന്നുള്ള 85കാരനാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയോധികന് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ നില വഷളായി. തുടര്‍ന്ന് മര്‍ഗാവോയിലെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
മോര്‍ലെ ഗ്രാമം കഴിഞ്ഞാഴ്ച കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മകനും മരുമകള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇവരടക്കം ഗ്രാമത്തില്‍ 19 പേരാണ് കൊവിഡ് രോഗികളായുള്ളത്. സംസ്ഥാനത്ത് ഇതുവരെ 818 പേര്‍ക്ക് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News