NationalNews

ഗെയിമിങ് സോണിലെ തീപിടിത്തം;ഗുജറാത്തില്‍ 27 മരണം, ഉടമയടക്കം 3 പേർ അറസ്റ്റിൽ

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ ടി.പി.ആര്‍. ഗെയിമിങ് സോണിലുണ്ടായ തീപ്പിടിത്തത്തില്‍ ഒന്‍പത് കുട്ടികളടക്കം 27 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. നാനാ-മാവാ റോഡിലെ ഗെയിമിങ് സോണില്‍ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഗെയിമിങ്ങിനായി നിര്‍മിച്ച ഫൈബര്‍ കൂടാരം പൂര്‍ണമായി കത്തിയമരുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

സംഭവത്തില്‍ ഗെയിമിങ് സോണ്‍ ഉടമ യുവരാജ് സിങ് സോളങ്കി, മാനേജര്‍ നിതിന്‍ ജെയ്ന്‍ എന്നിവരുള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അവധിയാഘോഷിക്കാന്‍ ഒട്ടേറെപ്പേരാണ് കുട്ടികള്‍ക്കൊപ്പം ഇവിടെയെത്തിയിരുന്നത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാല്‍ ഡി.എന്‍.എ. പരിശോധന വേണ്ടിവന്നേക്കുമെന്ന് രാജ്കോട്ട് പോലീസ് കമ്മിഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു.

തീപിടിത്തത്തിനുള്ള കാരണം എന്താണ് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്ത് ശക്തമായ കാറ്റ് തുടരുന്നതിനാല്‍ തീ അണക്കുന്നത് പ്രതിസന്ധിസൃഷ്ടിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായത് ചെയ്യണമെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനും അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയതായി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു.സംഭവം അന്വേഷിക്കാനായി പ്രത്യേക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button