KeralaNews

ഒരു രാത്രി മുഴുവന്‍ വയോധിക ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ കുടുങ്ങി; ഒടുവില്‍ സംഭവിച്ചത്

ചെങ്ങന്നൂര്‍: ഒരു രാത്രി മുഴുവന്‍ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ കുടുങ്ങിയ വയോധികയ്ക്ക് ഒടുവില്‍ അഗ്‌നിരക്ഷാ സേന രക്ഷകരായി. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ അമ്പലപ്പാട്ട് വീട്ടില്‍ അച്ചാമ്മക്കുട്ടി എന്ന 70കാരിയാണ് ബാല്‍ക്കണിയില്‍ കുടുങ്ങി പോയത്. മനയ്ക്കച്ചിറയിലെ എവിഎം ഫ്ളാറ്റിലെ മൂന്നാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവമുണ്ടായത്. ബന്ധുക്കള്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ അച്ചാമ്മക്കുട്ടി ഫ്ളാറ്റില്‍ തനിച്ചായിരുന്നു. മുറിയുടെയും ബാല്‍ക്കണിയുടെയും ഇടയിലുള്ള ഗ്രില്ല് തള്ളിനീക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ പൂട്ട് വീഴുകയായിരുന്നു. ഇതോടെ അച്ചാമ്മക്കുട്ടി ബാല്‍ക്കണിയില്‍ കുടുങ്ങി.

ബാല്‍ക്കണിയുടെ പുറംഭാഗം ചില്ലിട്ട് അടച്ചിരുന്നതിനാല്‍ ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ഇന്നലെ രാവിലെ ഫ്ളാറ്റിന് എതിര്‍വശത്ത് പണിക്കെത്തിയ തൊഴിലാളികളെ ചില്ലില്‍ തട്ടി ശബ്ദമുണ്ടാക്കി കൈകാട്ടി വിളിക്കുകയായിരുന്നു.

ഇതോടെ സമീപവാസികള്‍ പോലീസിലും അഗ്‌നിരക്ഷാസേനയിലും വിവരം അറിയിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ അഗ്‌നിരക്ഷാ സേനയുടെ റസ്‌ക്യൂ ടീം സ്ഥലത്ത് എത്തുകയും വീടിന്റെ മുന്‍വാതില്‍ കുത്തി തുറന്ന് വയോധികയെ രക്ഷപ്പെടുത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button