EntertainmentKeralaNews

ഒടുവില്‍ ഒന്നായി പ്രണവും കല്യാണിയും ! അപൂര്‍വ്വ നിമിഷങ്ങളുമായി വിശാഖ് സുബ്രഹ്‌മണ്യന്റെ കല്യാണം

ചെന്നൈ:ഈ കഴിഞ്ഞ ദിവസമായിരുന്നു ഹൃദയം സിനിമയുടെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയം. മെരിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനായ വിശാഖ് മുത്തച്ഛന്റെ പാത പിന്തുടർന്ന് നിർമ്മാണ രംഗത്തേക്ക് എത്തുകയായിരുന്നു. മെരിലാൻഡ് സിനിമാസ് എന്ന പേരിലാണ് പുതിയ കമ്പനി വിശാഖ് ആരംഭിച്ചത്. തുടക്കം തന്നെ ഗംഭീരമാക്കുകയും ചെയ്തു.

വിശാഖ് ആദ്യമായി നിർമ്മിച്ചത് നിവിൻ പൊളിയും നയൻതാരയും പ്രധാന വേഷത്തിൽ അഭിനയിച്ച് ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ ആയിരുന്നു. അതിൽ നടൻ അജു വർഗീസും ഒരു നിർമ്മാതാവ് ആയിരുന്നു. അതിന് ശേഷമാണ് വിശാഖ് ഒറ്റയ്ക്ക് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്നത്.

തിയേറ്ററുകളിലേക്ക് ആളുകൾ എത്താൻ മടിച്ചൊരു സമയത്തായിരുന്നു ഹൃദയത്തിന്റെ റിലീസ്. പക്ഷേ അതിന് മാറ്റം വരുത്താൻ അവർക്ക് സാധിച്ചു. സിനിമ വലിയ വിജയമായി മാറുകയും ചെയ്തു. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമായിരുന്നു അതിൽ നായികാനായകന്മാരായത്. വിശാഖിന്റെ വിവാഹ നിശ്ചയത്തിന് ഹൃദയം ടീമിലെ അംഗങ്ങൾ എല്ലാവരും പങ്കെടുക്കുകയും ചെയ്തിരുന്നു.

ചടങ്ങളിൽ വധുവരന്മാരേക്കാൾ തിളങ്ങിയത് കല്യാണിയും പ്രണവും ആയിരുന്നു എന്ന് വേണം പറയാൻ. ലൈറ്റ് പേസ്റ്റിൽ എത്നിക് കുർത്തയാണ് കല്യാണി ധരിച്ചത്. തല്ലുമാല സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തോളമായി കളർ ഫുൾ ഡ്രെസ്സുകൾ ധരിച്ച് മടുത്തിട്ടാണ് ഇതിലേക്ക് തിരഞ്ഞതെന്ന് കല്യാണി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചിട്ടുണ്ട്. നിഖിത നിരഞ്ജനാണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button