മലപ്പുറം: മൂത്തേടത്ത് ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ബസ് യാത്രികക്ക് ദാരുണാന്ത്യം. മൂത്തേടം ചെമ്മംതിട്ട സ്വദേശി മറിയുമ്മ (62) ആണ് മരിച്ചത്. ബസിന്റെ ഡ്രൈവർ നിയന്തിക്കുന്ന മുൻ വശത്തെ വാതിൽ അടച്ചിരുന്നില്ല.
മൂത്തേടം എണ്ണക്കരകള്ളിയിൽ വെച്ച് തുറന്നു കടന്ന വാതിലിലൂടെ മറിയുമ്മ താഴെ വീഴുകയായിരുന്നു.സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News