കോഴിക്കോട്: മദ്യലഹരിയില്‍ 14 കാരിയായ സ്വന്തം മകളെ കടന്നു പിടിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത അച്ഛന് അറസ്റ്റില്‍. പയ്യോളി പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്.
കുട്ടിയുടെ അമ്മയുടെ സമയോജിതമായ ഇടപെടലാണ് കുട്ടിയെ രക്ഷിച്ചത്. വീട്ടില്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയത്തിനും, 2015 ല്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News