News
ആഭിചാര ക്രിയകള്‍ക്കായി നാല് ദിവസം ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടു; അച്ഛനും മകനും മരിച്ചു
ലക്നൗ: ആഭിചാര ക്രിയകളുടെ ഭാഗമായി നാല് ദിവസം ഭക്ഷണവും വെള്ളവും നല്‍കാതെ അടച്ചിട്ടിരുന്ന അച്ഛനും മകനും മരിച്ചു. ഉത്തര്‍പ്രദേശിലെ കൗഷംബിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് ഇവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തയ്യല്‍ക്കാരനായ വകീല്‍, ഇയാളുടെ മകന്‍ അര്‍ഹാന്‍ എന്നിവരാണ് മരിച്ചത്. വകീലിന്റെ ഭാര്യ ഗുല്‍നാസിനെ വീട്ടിലെ മറ്റൊരു മുറിയില്‍ അവശയായ നിലയില്‍ കണ്ടെത്തി. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കുറച്ചുനാളുകളായി വകീലിന്റെ കുടുംബത്തോടൊപ്പം സഫ്ദല്‍ അലി എന്ന പേരുള്ള ഒരു ദുര്‍മന്ത്രവാദി താമസിച്ചുവരികയായിരുന്നു.
ഇയാളുടെ നിര്‍ദേശപ്രകാരമാണ് കുടുംബം ആഭിചാര ക്രിയകളില്‍ ഏര്‍പ്പെട്ടത്.ഇവരുടെ വീട്ടില്‍ നിന്ന് മന്ത്രവാദം നടത്താന്‍ ഉപയോഗിച്ച വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News