ഗാസിയാബാദ്: കര്‍ഷക പ്രക്ഷോഭം നയിക്കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികൈറ്റിന് വധഭീഷണി. ഫോണിലൂടെയാണ് രാകേഷിന് വധഭീഷണി എത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതായി തികൈറ്റിന്റെ പിഎ അര്‍ജുന്‍ ബലിയാനാണ് പോലീസില്‍ പരാതി നല്‍കിയത്. ശനിയാഴ്ച വൈകുന്നേരമാണ് ഭീഷണി വിളി എത്തിയതെന്ന് പരാതിയില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News