
കുട്ടനാട്: പാടത്ത് കൊയ്യുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. മാമ്പുഴക്കരി പതിനഞ്ചില്‍ ജയമോന്‍ ( ബാബു 55) ആണ് മരിച്ചത്. മാമ്പുഴക്കരി കാഞ്ഞിക്കല്‍ പാടശേഖരത്തില്‍ കൊയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. കൊയ്ത്ത് യന്ത്രത്തിലെ ഡ്രൈവര്‍മാരും, സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ചങ്ങനാശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതം ആണ് മരണകാരണം എന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News