ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസയിൽ കള്ളനോട്ട് അടി. സംഭവുമായി ബന്ധപ്പെട്ട് മദ്രസ മാനേജർ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മദ്രസയിൽ നിന്നും വ്യാജ നോട്ടുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ശ്രാവസ്തി ജില്ലയിലെ മാലിപൂർ മസ്ജിദിന് സമീപം പ്രവർത്തിക്കുന്ന മദ്രസയിൽ നിന്നാണ് കള്ളനോട്ടുകൾ പിടികൂടിയത്. ഇവിടെ കള്ളനോട്ട് അടിയ്ക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു പോലീസ്.
മദ്രസയിൽ നടത്തിയ പരിശോധനയിൽ നോട്ട് അച്ചടിയ്ക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്റിംഗ് മെഷീനുകളും അനധികൃത ആയുധങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെത്തി. ഇതോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മദ്രസ മാനേജർ മുബാറക് അലിയെയും അദ്ദേഹത്തിന്റെ അഞ്ച് ഭാര്യമാരെയും ആണ് അറസ്റ്റ് ചെയ്തത്.
അടുത്തിടെ പ്രദേശവാസികൾ ആയ അവധേഷ് കുമാർ പാണ്ഡെ, ധരം രാജ് ശുക്ല എന്നിവരെ കള്ളനോട്ടുകളുമായി പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കള്ളനോട്ടടി സംഘത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.
യൂട്യൂബിലൂടെയാണ് മുബാറക് അലി കള്ളനോട്ട് അച്ചടിയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ എന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ അച്ചടിയ്ക്കുന്ന പണം ഇയാളുടെ സഹായി സമീൽ അഹമ്മദും അഞ്ച് ഭാര്യമാരും ആണ് വിതരണം ചെയ്തിരുന്നതെന്നും പോലീസ് വ്യക്തമാക്കി. 500 രൂപയുടെ 26 കള്ളനോട്ടുകളും 200 രൂപയുടെ 100 നൂറ് കള്ളനോട്ടുകളും മദ്രസയ്ക്കുളളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.