ജൂലൈയിൽ ഒന്നേമുക്കാലിന്റെ BMW; ഓഗസ്റ്റിൽ 2 കോടിയുടെ ഡിഫന്‍ഡര്‍; 500കോടിയുടെ ആസ്തി കാണില്ലേ ഫഹദിന്; ചർച്ചകൾ
കൊച്ചി:പ്രേക്ഷകർക്ക് എന്നെന്നും പ്രിയപ്പെട്ട താര ദമ്പതികളാണ് നസ്രിയയും ഫഹദും. കഥാപാത്രങ്ങൾ കൊണ്ട് സ്‌ക്രീനിൽ വിസ്മയം തീർക്കുന്ന ഇരുവരും ജീവിതം കൊണ്ട് ഇപ്പോൾ ആരാധകർക്ക് മുൻപിൽ മാതൃകയാവുകയാണ്. എട്ടുവര്ഷം കഴിഞ്ഞു ഇരുവരും ജീവിതത്തിൽ ഒന്നായിട്ട്. വിവാഹത്തിന് മുൻപുണ്ടായിരുന്ന സൗഹൃദവും, പ്രണയവും ഇന്നും ഒട്ടും മാറ്റുകുറയാതെ കാത്തുസൂക്ഷിക്കുന്ന രണ്ടുപേർ ഇവർ. ഇരുവരുടെയും പുത്തൻ ചില വിശേഷങ്ങൾ നോക്കാം.
മലയാളത്തിനുപുറമെ അന്യഭാഷാ ചിത്രങ്ങളിലും സൂപ്പർ സ്റ്റാർ ആണ് ഫഹദ്. അടുത്തിടെ ചില ഓൺലൈൻ മാധ്യമങ്ങളിലും, മൂവി ഗ്രൂപ്പുകളിലുമാണ് താരത്തിന്റെ ആസ്തിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്. അന്യഭാഷാ ചിത്രങ്ങളിൽ നിന്നും മൂന്നരകോടിവരെ ഫഹദിന് പ്രതിഫലം കിട്ടിയിട്ടുണ്ടാകാം എന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. അടുത്തിടെ താരം ലക്ഷ്യൂറിയസ് വാഹങ്ങളും സ്വന്തമാക്കിയിരുന്നു.
ജൂലൈയിലാണ് ബിഎംഡബ്ല്യുവിന്റെ അത്യാഡംബര മോഡൽ സെഡാൻ 740 ഐ ഫഹദും, നസ്രിയയായും സ്വന്തമാക്കിയത്. ലംബോർഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ഇവർ സ്വന്തമാക്കിയ വാഹനമാണ് 740 ഐ. 1.70കോടി രൂപ ചിലവാക്കിയാണ് ഫഹദ് ഈ വാഹനം സ്വന്തമാക്കിയത്. ഇത് നസ്‌റിയയ്ക്ക് സമ്മാനം നല്കിയതാകാം എന്നും ആരാധകർ പറയുകയയു
ഇരുവരുടെയും വിവാഹ വാർഷികം ഓഗസ്റ്റിലാണ്. ഇതേ മാസം തന്നെയാണ് ഫഹദും നസ്രിയയും രണ്ടേകാൽ കോടി രൂപ വിലമതിക്കുന്ന ഡിഫന്‍ഡര്‍ എസ്.യു.വിയുടെ 3 ഡോര്‍ പതിപ്പ് സ്വന്തമാക്കിയത്. ഏകദേശം 2.10 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് പൊതുവെ ഉള്ള കണക്കുകൂട്ടൽ .ഈ വണ്ടികൾക്കെല്ലാം പുറമെ ഗ്യാരേജിലിൽ മറ്റുചില വാഹങ്ങൾ കൂടിഉണ്ടെന്നും റിപ്പോർട്ടുണ്ട്.
ഫാസിലിന്റെയും, ഫഹദിന്റെയും എല്ലാം കൂടി ആസ്തി എങ്ങനെ പോയാലും അഞ്ഞൂറ് കോടിക്ക് മുകളിൽ ഉണ്ടാവുകയില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. കൊച്ചിയിലും മറ്റുമായി ഫ്ലാറ്റും വില്ലകളും ഇവർക്ക് സ്വന്തമായുണ്ട്.എത്ര കോടീശ്വരന്മാർ ആണെങ്കിലും ഇവർ നയിക്കുന്ന ലളിതജീവിതമാണ് മാതൃക ആക്കേണ്ടത് എന്നും ആരാധകർ ഇപ്പോൾ പറയുന്നു.