32.1 C
Kottayam
Tuesday, October 22, 2024

കോൺഗ്രസിന് പാലക്കാട്ട് വീണ്ടുംതലവേദന ഒഴിയുന്നില്ല,പുറത്താക്കിയ ഷാനിബും മത്സരത്തിന്

Must read

പാലക്കാട് : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എകെ ഷാനിബും തെര‌ഞ്ഞ‌െടുപ്പിൽ മത്സരിക്കും. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുമെന്ന് ഷാനിബ് അറിയിച്ചു. വി.ഡി. സതീശന്റേയും  ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് മത്സരം. കൂടുതൽ കാര്യങ്ങൾ 10.45 ന് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും ഷാനിബ് വ്യക്തമാക്കി. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. 

കോൺ​ഗ്രസിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് എകെ ഷാനിബ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്.  ''പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്ന് എകെ ഷാനിബ് ആരോപിച്ചിരുന്നു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ. കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്. ആറന്മുളയിൽ അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ല.

പാലക്കാട് ഒരു സമുദായത്തിൽപെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുകയാണെന്ന് ഷാനിബ് വിമ‍ർശിച്ചു. ആ സമുദായത്തിൽ നിന്ന് താൻ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിൻ്റെ നിലപാട്. എതിർ നിലപാട് പറഞ്ഞാൽ ഫാൻസ് അസോസിയേഷൻകാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പ് രീതി തന്നെ മാറ്റി''. ഉമ്മൻ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പിൽ കൂടുതൽ തലപൊക്കിയതെന്നടക്കം ഷാനിബ് തുറന്നടിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി, ഇടക്കാല ജാമ്യം തുടരും

ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. രണ്ടാഴ്ച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കും. സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും.പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍...

കണ്ടപ്പോൾ വർക് ഷോപ് പോലെ ; കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ കയറിയ വിദ്യാർഥികൾ പിടിയിൽ

അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ച് സ്‌കൂള്‍ വിദ്യാർഥികൾ കയറിച്ചെന്നത് എക്‌സൈസ് ഓഫീസില്‍. അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലാണ് രസകരമായ സംഭവം നടന്നത് . തൃശൂരിലെ സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക്...

പ്രസവാവധി തീർന്നപ്പോഴേക്കും വീണ്ടും ഗർഭിണി;യുവതിയെ പിരിച്ചുവിട്ടു,പിന്നാലെ കേസ്; 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ലണ്ടന്‍:പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീണ്ടും ഗർഭിണിയാണെന്ന് അറിയിച്ച യുവതിയെ പിരിച്ചുവിട്ട കമ്പനിയ്‌ക്കെതിരെ വിധി പുറപ്പെടുവിച്ച് കോടതി. യുകെയിലാണ് സംഭവം. യുവതിയ്ക്ക് നഷ്ടപരിഹാരമായി 30 ലക്ഷം രൂപ നൽകാൻ എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ ഉത്തരവിട്ടു. പോണ്ടിപ്രിഡിസെ ഫസ്റ്റ്...

Gold Rate Today: സ്വർണം റെക്കോർഡ് വിലയിൽ തന്നെ,സെഞ്ച്വറി കടന്ന് വെള്ളിയുടെ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 160 രൂപ വർധിച്ച് സ്വർണവില റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. ഇന്നും അതെ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ...

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടർ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. നവീന്‍...

Popular this week