തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എക്സൈസ് കമ്മീഷണറുടെ മുന്നറിയിപ്പ്. ബാറുകളില്‍ പിന്‍വാതില്‍ കച്ചവടം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
മദ്യം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ എല്ലാം പോലീസിന്റെയും എക്സൈസിന്റെയും സംഘം പരിശോധനക്ക് എത്തും. മദ്യലഭ്യത ഇല്ലാതായത് ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
സ്ഥിരം മദ്യം ഉപയോഗിക്കുന്ന ചിലര്‍ക്കെങ്കിലും പ്രശ്നങ്ങള്‍ വരാംനിടയുണ്ട്. ഇത്തരക്കാര്‍ക്ക് പ്രശ്നങ്ങളുണ്ടാവുകയാണെങ്കില്‍ അടുത്ത പോലീസ് സ്റ്റേഷനിലോ എക്സൈസ് ഓഫീസിലോ അറിയിക്കണം. ഇത്തരക്കാരെ വിമുക്തി കേന്ദ്രങ്ങളിലേക്കോ ആശുപത്രിയികളിലേക്കോ ഇവരെ മാറ്റാനാണ് തീരുമാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News